എന്സിപി ശരത് പവാര് വിഭാഗവും പിളര്പ്പിലേക്ക്; അഞ്ച് എംപിമാര് എന്ഡിഎയിലേക്ക് എന്ന് സൂചന
Mumbai,23 ജൂണ്‍ (H.S.) എന്‍.സി.പി. (ശരദ് പവാര്‍) വിഭാഗവും പിളര്‍പ്പിലേക്കെന്ന് സൂചന. എട്ടു എംപിമാരില്‍ അഞ്ചുപേര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയിലേക്ക് മാറുന്നു എന്ന സൂചനകളാണ് പുറത്തു വരുന്നത്. പവാറിന്റെ നേതൃത്വത്തിലുള്ള പാ
Sarath pawar


Mumbai,23 ജൂണ്‍ (H.S.)

എന്‍.സി.പി. (ശരദ് പവാര്‍) വിഭാഗവും പിളര്‍പ്പിലേക്കെന്ന് സൂചന. എട്ടു എംപിമാരില്‍ അഞ്ചുപേര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയിലേക്ക് മാറുന്നു എന്ന സൂചനകളാണ് പുറത്തു വരുന്നത്. പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ അഭ്യൂഹങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസിലെയും ശിവസേന (യു.ബി.ടി) വിഭാഗത്തിലെയും കൂറുമാറ്റത്തിന് പിന്നാലെയാണ് മറ്റൊരു പാര്‍ട്ടിയിലും പിളര്‍പ്പുണ്ടാകുന്നത്.

സുനേത്ര പവാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെ അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. ഇതിനിടെ ശിവസേന എംപിമാരുടെ കൂറുമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, കൂടുതല്‍ രാഷ്ട്രീയ മാറ്റങ്ങള്‍ വരാനിരിക്കുന്നതായി സൂചിപ്പിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാന ഭാഗം വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കൂറുമാറ്റ നീക്കങ്ങളെ ചെറുക്കാനും പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്താനും ശരദ് പവാര്‍ ജൂണ്‍ 19-ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. കൂറുമാറ്റ അഭ്യൂഹങ്ങള്‍ക്കിടയില്‍, എന്‍.സി.പി (എസ്.പി) വിഭാഗത്തെ കോണ്‍ഗ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. സംസ്ഥാനത്തെ വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ പ്രതിപക്ഷ സഖ്യത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയി രൂപീകരിച്ച ചെറുപാര്‍ട്ടികളെ തിരികെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പവാര്‍ മുന്‍കൈയെടുക്കണമെന്ന നിര്‍ദ്ദേശവുമായി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആശയങ്ങള്‍ പിന്തുടരുന്നവര്‍ ഒത്തുചേരുകയാണെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വെല്ലുവിളിയാകുമെന്നും ഇതിന് പവാര്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News