അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില് കടുത്ത നടപടി; ട്രസ്റ്റിനെ മാറ്റി ചുമതല മജിസ്ട്രേറ്റിന്
New delhi, 23 ജൂണ്‍ (H.S.) അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലയില്‍ നിന്ന് ട്രസ്റ്റിനെ പുറത്താക്കി. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക
Ayodhya


New delhi, 23 ജൂണ്‍ (H.S.)

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലയില്‍ നിന്ന് ട്രസ്റ്റിനെ പുറത്താക്കി. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക കാര്യങ്ങളുടെയും പൂര്‍ണ്ണ ചുമതല അയോധ്യ ജില്ലാ മജിസ്ട്രേറ്റ് (കളക്ടര്‍) ശശാങ്ക് ത്രിപാഠിക്ക് കൈമാറി.

ാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതും അടക്കം ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളും നടന്നിരുന്നത് ട്രസ്റ്റിന്റെ മേല്‍ നോട്ടത്തിലായിരുന്നു. എന്നാല്‍ സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റ് സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയര്‍ന്നതോടെയാണ് ട്രസ്റ്റിനെ ഭരണപരമായ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഭരണമാറ്റത്തിനൊപ്പം തന്നെ ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാണിക്ക പണം എണ്ണുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പണം എണ്ണുന്ന ജീവനക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനമായിട്ടുണ്ട്. സംഭാവനകള്‍ സ്വീകരിക്കുന്നതിലും അവ കൈകാര്യം ചെയ്യുന്നതിലും പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതേസമയം, നിലവിലെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുകയാണ്.

ഏതാണ്ട് 200 കോടി രൂപയുടെ അഴിമതി ക്ഷേത്ര ഫണ്ടില്‍ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഈ വിവാദത്തിന് പിന്നിലുള്ളത്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. തുടര്‍ന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും 200 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പല വസ്തുക്കളും കാണാതായിട്ടുണ്ടെന്നും പണത്തിന്റെ കാര്യത്തില്‍ വലിയ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News