എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ
Thiruvanathapuram, 23 ജൂണ്‍ (H.S.) സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ മാനേജുമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. എൻജിനിയറിങ് കോളേജുകൾ നേരിടു
Roji m jhon


Thiruvanathapuram, 23 ജൂണ്‍ (H.S.)

സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ മാനേജുമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു.

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ, വിദ്യാർഥികളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശന-അലോട്ട്മെന്റ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സർക്കാർ ശ്രദ്ധ ചെലുത്തും.

വിദ്യാർഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും തുല്യമായ അവസരങ്ങൾ നൽകുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി

സർവകലാശാലാ അധികൃതരും എൻജിനിയറിങ് കോളേജ് നേതൃത്വവും സർക്കാർ സംവിധാനവും ഒരുമിച്ച് സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായകരമാകും.

സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജ് അസോസിയേഷൻ പ്രതിനിധികൾ, സർവകലാശാലാ നേതൃത്വങ്ങൾ, ബന്ധപ്പെട്ട സർക്കാർ ജീവനക്കാർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ

---------------

Hindusthan Samachar / Sreejith S


Latest News