Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജൂണ്‍ (H.S.)
യുഡിഎഫ് സര്‍ക്കാര്‍ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ അഴിമതിയുടെ ദുരൂഹതകള്‍ വലയം ചെയ്തു കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന അഴിമതിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം വമ്പന്‍ അഴിമതികള്‍ക്കും കോര്‍പ്പറേറ്റ് കൊള്ളകള്‍ക്കും വഴിയൊരുക്കാനുള്ള തിട്ടൂരമാണെന്ന പ്രതിപക്ഷ നിരീക്ഷണം ശരി വയ്ക്കുന്ന വിവരങ്ങളാണിന്ന് പുറത്തു വന്നിരിക്കുന്നത്.
ബക്കാര്‍ഡി എന്ന കുത്തക മദ്യകമ്പനിയ്ക്ക് വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറക്കാന്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ മാധ്യമങ്ങള്‍ ഇന്നു തെളിവുസഹിതം പുറത്തുവിട്ടു. അധികാരമേറ്റെടുത്ത് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ വകുപ്പു മന്ത്രിയോ കോണ്‍ഗ്രസ് നേതൃത്വമോ പോലുമറിയാതെ ശരവേഗത്തില്‍ മുഖ്യന്ത്രിയുടെ ഓഫീസ് ഇതിനായുള്ള ചരടുവലികള്‍ നടത്തി.
തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യുഡിഎഫ്, സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. അതുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രസംഗം സഭാരേഖകളില്‍ നിന്നും സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്യാനും മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നു.
പക്ഷേ, അതുകൊണ്ടൊന്നും ഈ വിഷയം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കുന്നത് തടയാന്‍ സാധിക്കില്ല. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന സര്‍ക്കാര്‍ അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം ജനങ്ങള്‍ അണിചേരും. അന്യായമായ ഈ നടപടി തിരുത്തുന്നതിനായി നാടൊന്നാകെ സ്വരമുയര്‍ത്തുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S