Enter your Email Address to subscribe to our newsletters

New delhi, 23 ജൂണ്‍ (H.S.)
രാജ്യസഭ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ജോര്‍ജ് കുര്യന്‍. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ജോര്‍ജ് കുര്യന്‍.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് വീണ്ടും സീറ്റ് നല്‍കിയിരുന്നില്ല. ഇതോടെ തന്നെ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിയസഭയില്‍ നിന്നും ഒഴിവാക്കും എന്ന് ഉറപ്പായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാകും പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള സദാനന്ദന്‍ മാസ്്റ്ററുടെ പേരും സജീവ പരിഗണനയിലുണ്ട്.
മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോര്‍ജ് കുര്യന്‍ പാര്‍ട്ടി സംഘടനാരംഗത്തേക്ക് മടങ്ങുമെന്നാണ് വിവരം. കേരളം കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024 ജൂണ്‍ 9നാണ് ജോര്‍ജ് കുര്യന്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 26984 വോട്ടുകള്‍ മാത്രമാണ് ജോര്ജ് കുര്യന് ലഭിച്ചത്. വിജയിച്ച കോണ്‍ഗ്രസിലെ റോണ്ി കെ ബേബിക്ക് 56646 വോട്ടുകളാണ് ലഭിച്ചത്.
---------------
Hindusthan Samachar / Sreejith S