മഴ കുറവ്, സംസ്ഥാനത്ത് കാലവര്ഷം ദുര്ബലം; കാരണം 'എല് നിനോ'
Thiruvanathapuram, 23 ജൂണ്‍ (H.S.) ___23/06/2026____ https://chat.whatsapp.com/Ih8aPTa8bQQ8xoD538HR8c?s=cl&p=a&ilr=2 തിരുവനന്തപുരം: ജൂണ്‍ പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം. 14 ജില്ലകളില്‍ പത്തിടത്തും തീരെ കുറഞ്ഞ മഴയാണ്
Rain Alert


Thiruvanathapuram, 23 ജൂണ്‍ (H.S.)

___23/06/2026____

https://chat.whatsapp.com/Ih8aPTa8bQQ8xoD538HR8c?s=cl&p=a&ilr=2

തിരുവനന്തപുരം: ജൂണ്‍ പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം. 14 ജില്ലകളില്‍ പത്തിടത്തും തീരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. മാസം പകുതി വരെയുള്ള മഴയുടെ കണക്കില്‍ 28 ശതമാനത്തിന്റെ കുറവാണുണ്ടായത്. പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസമാണ് കാലവര്‍ഷം കുറയാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാത്തതും ഇതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. ജൂണ്‍ അവസാന വാരത്തോടെ കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. വ്യാഴാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കേരള-ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News