ഖത്തര് ഗ്യാസ് പ്ലാന്റ് അപകടത്തില് മരിച്ച തമിഴ്നാട് സ്വദേശികള്ക്ക് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
Chennai, 23 ജൂണ്‍ (H.S.) ഖത്തറിലെ റാസ് ലഫാനിലുള്ള ബര്‍സാന്‍ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ഫോടനത്തില്‍ മരിച്ച മൂന്ന് പ
TVK Vijay


Chennai, 23 ജൂണ്‍ (H.S.)

ഖത്തറിലെ റാസ് ലഫാനിലുള്ള ബര്‍സാന്‍ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ഫോടനത്തില്‍ മരിച്ച മൂന്ന് പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. മൃതദേഹങ്ങള്‍ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് ബര്‍സാന്‍ ഗ്യാസ് ഫാക്ടറിയില്‍ സ്ഫോടനം നടന്നത്. അടിയന്തര അറ്റകുറ്റപ്പണികളെ തുടര്‍ന്ന് 2025 ഡിസംബര്‍ മുതല്‍ ബര്‍സാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇതിനിടെയാണ് സാങ്കേതിക തകരാര്‍ മൂലം സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. 2022ല്‍ കമ്മീഷന്‍ ചെയ്ത ബര്‍സാന്‍ ഗ്യാസ് കേന്ദ്രം, പ്രാദേശിക ആവശ്യങ്ങള്‍ക്ക് ഗ്യാസ് വിതരണം നടത്താനായിരുന്നു ഉപയോഗിച്ചിരുന്നത്.

സംഭവത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിമൂന്ന് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പരിക്കേറ്റ 66 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശികളായ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. തിരുനെല്‍വേലി ജില്ലയിലെ രാധാപുരം സ്വദേശിയായ പബിത് (26),പനഗുഡിക്കടുത്തുള്ള ശിവഗാമിപുരം സ്വദേശി സജിത് കുമാര്‍ (25), മങ്കമ്മല്‍ സലൈ സ്ട്രീറ്റ് സ്വദേശി സുവിന്‍ (26) എന്നിവരാണ് മരിച്ചത്.

വ്യവസായങ്ങള്‍ക്കും വൈദ്യുതി ഉല്‍പആദനത്തിനും ആവശ്യമായ പൈപ്പ്‌ലൈന്‍ ഗ്യാസ് വിതരണമാണ് ബര്‍സാന്‍ ഗ്യാസ് ഫാക്ടറിയില്‍ പ്രധാനമായും നടത്തിയിരുന്നത്. റിഫൈനറികള്‍, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, എന്നിവയിലേക്ക് ആവശ്യമായ ഹൈഡ്രോകാര്‍ബണ്‍ ഉല്‍പന്നങ്ങളും ഇവിടെ നിന്ന് നല്‍കുന്നുണ്ട്. പ്രാദേശിക വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ക്കും, ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കും പ്രാദേശിക വ്യവസായങ്ങള്‍ക്കുമായി ദിവസവും ഇവിടെ നിന്ന് ഗ്യാസ് നല്‍കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിദിനം 1.4 ബി.എസ്. സി.എഫ്.ഡി (പ്രതിദിനം ഒരു ബില്യണ്‍ ക്യൂബിക് അടി മാനദണ്ഡം) ഗ്യാസ് നല്‍കാന്‍ ബര്‍സാന്‍ പ്ലാന്റിന് ശേഷിയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News