Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജൂണ്‍ (H.S.)
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ക്ഷേമനിധി ആനുകൂല്യം ഏതെല്ലാം രീതിയില്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നു പരിേശാധിക്കുമെന്നും ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് വകുപ്പു മന്ത്രി അനുപ് ജേക്കബ്. റേഷന്‍ വ്യാപാരി സംഘടനകളുമായി നടന്ന ചര്‍ച്ചയിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.
വലിയ സാമ്പത്തിക ബാധ്യതയില്ലാത്തവ വേഗം നടപ്പാക്കി മറ്റുള്ളവ പരിശോധിക്കും. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍/വേതന പാക്കേജ് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഗൗരവമുള്ളതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
2021 ല്‍ കെടിപിഡിഎസ് (കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) നിലവില്‍ വന്നതോടെ എല്ലാ വ്യാപാരികള്‍ക്കും അഞ്ചു വര്‍ഷത്തേക്കു ലൈസന്‍സ് നീട്ടിനല്‍കി. ആ കാലാവധി 2026 ല്‍ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികള്‍ക്കു ലൈസന്‍സ് നീട്ടി നല്‍കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിലെ ഉത്തരവില്‍ ഭേദഗതി വരുത്തുന്നത് പരിശോധിക്കും.
1966 ലെ കേരള റേഷനിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം അനുവദിച്ച റേഷന്‍ കടകള്‍ക്കു പുതിയ നിബന്ധന ബാധകമാക്കരുതെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇനി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കും കെടിപിഡിഎസ് നിലവില്‍ വന്ന 2021 നു ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും മാത്രമേ പ്രായപരിധി നടപ്പാക്കാവൂ എന്നും വിരമിക്കല്‍ ആനുകൂല്യവും മാന്യമായ പെന്‍ഷനും നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S