Enter your Email Address to subscribe to our newsletters

New delhi, 24 ജൂണ്‍ (H.S.)
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിന് ശേഷം ഇറാന്‍ തങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ക്ഷണം.
എന്നാല്ഡ പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാന്‍ നല്‍കുന്ന പ്രാധാന്യമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഇനി കേന്ദ്രസര്‍ക്കാര്‍ എന്തു തീരുമാനം എടുക്കും എന്നാണ് ഇനി അറിയാനുള്ളത്.
ഇറാനിലെ ഔദ്യോഗിക വസതിയില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. 2026 മാര്‍ച്ച് ഒന്നിന് അദ്ദേഹം മരിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖമനയിയെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. പതിറ്റാണ്ടുകളായി ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങള്‍ക്ക് രൂപം നല്‍കിയ ഖമനയി, രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച പരമോന്നത നേതാവും അവിടത്തെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രവുമായിരുന്നു,
ഇറാനുമായി ഇസ്രായേലുമായും ഇന്ത്യ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ തീരുമാനം എന്താകും എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
---------------
Hindusthan Samachar / Sreejith S