സാമ്പത്തിക തര്ക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
Chennai, 24 ജൂണ്‍ (H.S.) സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ദിലീപ് നായകനാകുന്ന പുതിയ ചിത്രം നീക്കത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നീക്കം. നിര്‍മാതാവായ എ വി അനൂപ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ
neekkam


Chennai, 24 ജൂണ്‍ (H.S.)

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ദിലീപ് നായകനാകുന്ന പുതിയ ചിത്രം നീക്കത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നീക്കം. നിര്‍മാതാവായ എ വി അനൂപ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതി ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി മരവിപ്പിച്ചത്. 'നീക്ക'ത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിക്ക് ആധാരം.

പൃഥ്വിരാജ് നായകനായി തിയേറ്ററുകളിലെത്തിയ, ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ' എന്ന ചിത്രം നിര്‍മിച്ചത് സന്ദീപ് സേനനും എ വി അനൂപും സംയുക്തമായിരുന്നു. ഈ ചിത്രം സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കിയെന്ന് നിര്‍മാതാക്കള്‍ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വിലായത്ത് ബുദ്ധയുടെ നിര്‍മാണ സമയത്ത് ഇരുവര്‍ക്കുമിടയിലുണ്ടായ കരാര്‍ ലംഘനവും ചെക്ക് ബൗണ്‍സ് കേസുകളുമാണ് ഇപ്പോള്‍ സന്ദീപ് സേനനെതിരെ ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് എ വി അനൂപ് വെളിപ്പെടുത്തി.

മുന്‍പുള്ള കരാര്‍ പ്രകാരം സന്ദീപ് സേനന്‍ ചെയ്യുന്ന പുതിയ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത വിഹിതം തനിക്ക് നല്‍കേണ്ടതുണ്ടായിരുന്നുവെന്ന് എ വി അനൂപ് പറഞ്ഞു. ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്. ഇതില്‍ വ്യക്തിപരമായ വിദ്വേഷമില്ലെന്നും കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താല്‍ക്കാലികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News