കൊല്ക്കത്തയില് സംഭരണകേന്ദ്രം തകര്ന്നുവീണു; മൂന്ന് മരണം
Kolkkatha, 24 ജൂണ്‍ (H.S.) കൊല്‍ക്കത്തയിലെ സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. താരതല പ്രദേശത്ത് നിര്‍മാണത്തിലിരുന്ന സംഭരണ കേന്ദ്രമാണ് തകര്‍ന്നത്. അപകടത്തില്‍ മൂന്ന് മരണം. ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ നാല്‍പ്പതോളം തൊഴിലാളിക
accident


Kolkkatha, 24 ജൂണ്‍ (H.S.)

കൊല്‍ക്കത്തയിലെ സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. താരതല പ്രദേശത്ത് നിര്‍മാണത്തിലിരുന്ന സംഭരണ കേന്ദ്രമാണ് തകര്‍ന്നത്. അപകടത്തില്‍ മൂന്ന് മരണം. ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ നാല്‍പ്പതോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തൊഴിലാളികള്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. കെട്ടിടത്തിന് മൂന്ന് നിലകളുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണതറിഞ്ഞ് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

നിലവില്‍ പോലീസും അഗ്‌നിശമന സേനയും ദുരന്തനിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇതുവരെ ആറോളം പേരെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News