കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതി ഡിപിആർ തയ്യാറാക്കുന്നതിന് കരാർ ഒപ്പ് വെച്ചു
Thiruvanathapuram, 24 ജൂണ്‍ (H.S.) പകൽ സമയങ്ങളിൽ ചുരുങ്ങിയ വിലക്ക് ലഭ്യമാകുന്ന വൈദ്യുതിയും സൗരോർജ്ജ വൈദ്യുതിയും ഉപയോഗിച്ച് താഴെയുള്ള അണക്കെട്ടിൽ നിന്നും മുകളിലുള്ള അണക്കെട്ടിലേക്ക് ജലം പമ്പ് ചെയ്ത് കയറ്റുകയും വൈദ്യുതിക്ഷാമം നേരിടുന്ന രാത്രികാലങ്ങ
kseb


Thiruvanathapuram, 24 ജൂണ്‍ (H.S.)

പകൽ സമയങ്ങളിൽ ചുരുങ്ങിയ വിലക്ക് ലഭ്യമാകുന്ന വൈദ്യുതിയും സൗരോർജ്ജ വൈദ്യുതിയും ഉപയോഗിച്ച് താഴെയുള്ള അണക്കെട്ടിൽ നിന്നും മുകളിലുള്ള അണക്കെട്ടിലേക്ക് ജലം പമ്പ് ചെയ്ത് കയറ്റുകയും വൈദ്യുതിക്ഷാമം നേരിടുന്ന രാത്രികാലങ്ങളിൽ മുകളിൽ സംഭരിച്ച ജലം ഉപയോഗിച്ച് ടർബൈനുകൾ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ.

മലബാർ മേഖലയിലെ വൈദ്യുതി ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നത് ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിൽ കക്കയം-കുറ്റിയാടി ഡാമുകളെ അടിസ്ഥാനപ്പെടുത്തി രൂപകല്പന നിർവഹിക്കുന്ന പദ്ധതിയാണ് കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതി.

പദ്ധതിയുടെ പ്രാരംഭ സാധ്യത പഠനങ്ങൾ കെഎസ്ഇബിഎൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നിർവഹിച്ചിട്ടുണ്ട്. 800 മുതൽ 1000 മെഗാവാട്ട് വരെ സ്ഥാപിത ശേഷിക്ക് ഇവിടം അനുയോജ്യമാണ്.

വിശദമായ ഭൗമ-സാങ്കേതിക പഠനങ്ങളും പദ്ധതി രൂപരേഖയും ഡിപിആർ തയ്യാറാക്കുന്ന ജോലികളും നിർവഹിക്കുന്നതിനായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടിംഗ് എൻജിനീയേഴ്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

പ്രസ്തുത കരാർ ഇന്ന് (24-06-2026) തിരുവനന്തപുരം വൈദ്യുതി ഭവനിൽ വെച്ച് കെഎസ്ഇബിഎൽ നു വേണ്ടി ചീഫ് എൻജിനീയർ പ്രോജക്ട് പ്ലാനിങ്ങിന്റെ ചുമതല വഹിക്കുന്ന മഞ്ജു അസീസും ടിസിഇ ക്കു വേണ്ടി ബി എൽ റാവുവും ഒപ്പുവച്ചു.

ഡയറക്ടർ ജനറേഷൻ സിവിൽ ചുമതല വഹിക്കുന്ന രാജൻ എം പി സന്നിഹിതനായിരുന്നു.

15 മാസങ്ങൾ കൊണ്ട് സർവ്വേയും ഭൗമ പര്യവേഷണങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കാൻ ആണ് ലക്ഷ്യമിടുന്നത്. തുടർന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിൽ നിന്നുള്ള അനുമതികളും പാരിസ്ഥിതി വന അനുമതികളും ലഭിച്ചതിനുശേഷം 2029 ഓടെ പദ്ധതി നിർമ്മാണം ആരംഭിക്കാൻ സാധിക്കുന്നതാണ്.

---------------

Hindusthan Samachar / Sreejith S


Latest News