മുംബൈയെ മുക്കി കനത്ത മഴ; ജനജീവിതത്തെ ബാധിക്കുന്നു
Mumbai, 24 ജൂണ്‍ (H.S.) മുംബൈ നഗരത്തില്‍ അതിശക്തമായ മഴ ജനജീവിതം ദുസ്സഹമാക്കുന്നു. . റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും മരങ്ങള്‍ വീണുള്ള നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മ
mumbai


Mumbai, 24 ജൂണ്‍ (H.S.)

മുംബൈ നഗരത്തില്‍ അതിശക്തമായ മഴ ജനജീവിതം ദുസ്സഹമാക്കുന്നു. . റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും മരങ്ങള്‍ വീണുള്ള നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ഇത് നഗരത്തിലെ റോഡുകളെ വെള്ളത്തിനടിയിലാക്കുകയും റെയില്‍ ഗതാഗത്തെ ബാധിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി 8:30 നും ബുധനാഴ്ച രാവിലെ 5:30 നും ഇടയില്‍ രാം മന്ദിര്‍, കൊളാബ, സാന്താക്രൂസ് എന്നീ മൂന്ന് സ്റ്റേഷനുകളില്‍ അതിശക്തമായ മഴ രേഖപ്പെടുത്തി. ഇതില്‍ രാം മന്ദിറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് (224 മി.മീ), കൊളാബയില്‍ 218.5 മി.മീറ്ററും സാന്താക്രൂസില്‍ 210.6 മി.മീറ്ററും മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയത്, ഇത് നഗരവാസികള്‍ക്ക് കഠിനമായ ചൂടില്‍ നിന്ന് ആശ്വാസം നല്‍കിയെങ്കിലും വെള്ളക്കെട്ടും അപകടങ്ങളും ജനജീവിതം ദുസ്സഹമാക്കി.

മഴയെത്തുടര്‍ന്ന് വിക്രോളി വെസ്റ്റിലെ ഒരു കെട്ടിടത്തിന് സമീപമുള്ള മതില്‍ തകര്‍ന്നു വീണു. ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡിലെ സണ്‍ സിറ്റി കോംപ്ലക്സിന് സമീപമായിരുന്നു സംഭവം. മറ്റൊരു അപകടത്തില്‍ ഒരു മരം കാറിന് മുകളിലേക്ക് വീണ് വാഹനം തകരുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കനത്ത മഴ സെന്‍ട്രല്‍ റെയില്‍വേയുടെ ട്രാന്‍സ്-ഹാര്‍ബര്‍ ലൈന്‍ സേവനങ്ങളെയും സാരമായി ബാധിച്ചു. തുര്‍ഭെക്കും കോപ്പര്‍ഖൈറാനെയ്ക്കും ഇടയിലുള്ള ട്രാക്ക് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് താനെക്കും വാഷിക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍പാത സുരക്ഷിതമല്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലായി. പിന്നീട് വേഗത നിയന്ത്രണങ്ങളോടെ ട്രാക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News