പാക് ഭീകരസംഘടനകളുമായി ബന്ധം; കര്ണാടകയില് യുപി സ്വദേശി അറസ്റ്റില്
Bengaluru, 24 ജൂണ്‍ (H.S.) പാകിസ്ഥാന്‍ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുപി സ്വദേശി അറസ്റ്റില്‍. കര്‍ണാടകയിലാണ് ഇയാള്‍ അറസ്റ്റിലായത്. സുഹൈല്‍ എന്ന ഇരുപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ വിവരങ്ങളെ തുടര്‍ന്ന
arrest


Bengaluru, 24 ജൂണ്‍ (H.S.)

പാകിസ്ഥാന്‍ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുപി സ്വദേശി അറസ്റ്റില്‍. കര്‍ണാടകയിലാണ് ഇയാള്‍ അറസ്റ്റിലായത്. സുഹൈല്‍ എന്ന ഇരുപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ വിവരങ്ങളെ തുടര്‍ന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ചൊവ്വാഴ്ച പ്രതിയെ പിടികൂടിയത്. പിടികൂടിയ ശേഷം പ്രതിയെ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സുഹൈലിന് തീവ്രവാദ ബന്ധമുണ്ടെന്ന് ശരിവെക്കുന്ന തെളിവുകളാണ് ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയതായും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും ആരോപിക്കപ്പെടുന്നു.

ജൂണ്‍ 4 ന് തുമകുരു, ദാവന്‍ഗരെ ജില്ലകളില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് സുഹൈലിനെ അറസ്റ്റ് ചെയ്യുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള വ്യക്തിയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധം പുലര്‍ത്തുകയും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിത്.

---------------

Hindusthan Samachar / Sreejith S


Latest News