പകർച്ചവ്യാധികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടില്ല- മന്ത്രി.കെ. മുരളീധരൻ
Thiruvanathapuram, 24 ജൂണ്‍ (H.S.) തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വര്‍ദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2016 മുതലു
K Muralidharan


Thiruvanathapuram, 24 ജൂണ്‍ (H.S.)

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വര്‍ദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി എന്നിവ 2026 ല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ഡെങ്കിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2017ൽ ആണ്. അന്ന് 88322 കേസുകൾ റിപ്പോർട്ട് ചെയ്തു 273 പേർ മരണമടഞ്ഞു. എലിപ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2024ൽ ആണ്. അന്ന് 5980 കേസുകൾ റിപ്പോർട്ട് ചെയ്തു 394 പേര്‍ മരണമടഞ്ഞു. മഞ്ഞപ്പിത്തം ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2025ൽ ആണ്. അന്ന് 31650 കേസുകൾ റിപ്പോർട്ട് ചെയ്തു 83 പേര്‍ മരണമടഞ്ഞു. മലമ്പനി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2016ൽ ആണ്. അന്ന് 1547 കേസുകൾ റിപ്പോർട്ട് ചെയ്തു. മലമ്പനി മൂലം ഏറ്റവും കൂടുതൽ മരണം 2023ൽ ആയിരുന്നു; 7 പേർ മരണമടഞ്ഞു.

ഷിഗെല്ല ഏറ്റവും കൂടുതൽ ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ൽ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേര്‍ മരിച്ചു.

ഡെങ്കിപ്പനി

2016 മുതലുള്ള 10 വർഷങ്ങളിൽ ഡെങ്കിപ്പനി (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് 2017ൽ ആണ്. അന്ന് 88322 കേസുകൾ റിപ്പോർട്ട് ചെയ്തു 273 പേർ മരണമടഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷത്തെ (2022-2026) ജനുവരി മുതൽ ജൂൺ 23 വരെയുള്ള കാലയളവിലെ ഡെങ്കിപ്പനി ബാധിച്ചവരുടെയും മരണമടഞ്ഞവരുടെയും കണക്കു താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിക്കുകയും മരണമടയുകയും ചെയ്തത് 2024ല്‍ ആണ്.

2024ല്‍ സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ 25752 കേസുകളും 68 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2025ല്‍ 19885 (27), 2026ല്‍ 15882 (35), 2023ല്‍ 11570 (34), 2022ല്‍ 5213 (21) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

എലിപ്പനി

2016 മുതലുള്ള 10 വർഷങ്ങളിൽ എലിപ്പനി (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് 2024ൽ ആണ്. അന്ന് 5980 കേസുകൾ റിപ്പോർട്ട് ചെയ്തു 394 പേർ മരണമടഞ്ഞു.

ജൂൺ 23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ എലിപ്പനി ബാധിക്കുകയും മരണമടയുകയും ചെയ്തതും 2024ല്‍ ആണ്. 1962 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത് 122 പേര്‍ മരണമടഞ്ഞു. 2025ല്‍ 1790 (108), 2022ല്‍ 1752 (21) 2026ല്‍ 1531(56), 2023 ല്‍ 1350 (69), എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

ഹെപ്പറ്റൈറ്റിസ് എ ( മഞ്ഞപ്പിത്തം)

2016 മുതലുള്ള 10 വർഷങ്ങളിൽ മഞ്ഞപ്പിത്തം (സ്ഥിരീകരിച്ചതും സ്സംശയിക്കുന്നതുമായ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് 2025ൽ ആണ്. അന്ന് 31650 കേസുകൾ റിപ്പോർട്ട് ചെയ്തു 83 പേർ മരണമടഞ്ഞു.

ജൂൺ 23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം ബാധിക്കുകയും മരണമടയുകയും ചെയ്തത് 2025ൽ ആണ്. 15583 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2025ൽ 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024 ല്‍ 11033(43), 2026ല്‍ 9436 (36), 2023ല്‍ 763(2), 2022ല്‍ 289(1) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

മലേറിയ

2016 മുതലുള്ള 10 വർഷങ്ങളിൽ മലമ്പനിഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് 2016 ൽ ആണ്. അന്ന് 1574 കേസുകൾ റിപ്പോർട്ട് ചെയ്തു മരണം ഏറ്റവും കൂടുതൽ 2023 ൽ ആയിരുന്നു; 7 പേർ മരണമടഞ്ഞു.

ജൂൺ 23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മലമ്പനി ബാധിച്ചത് 2025 ൽ ആണ്. 414 (2 മരണം) മരണം ഏറ്റവും കൂടുതല്‍ (4) 2024ല്‍ ആണ് 2026ല്‍ 383 (3), 2024ല്‍ 282 (4), 2023ല്‍ 149 (0), 2022ല്‍ 144 (0) എന്നിങ്ങനെയാണ് രോഗബാധയും (മരണവും) റിപ്പോര്‍ട്ട്‌ ചെയ്തത്.

ഷിഗല്ല

ഏറ്റവും കൂടുതൽ ഷിഗെല്ല ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ൽ ആണ്. ഇതുവരെ 241 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 7 പേര്‍ മരിച്ചു. 2025 ല്‍ 65, 2024ല്‍ 60, 2023ല്‍ 48, 2022ല്‍ 53 എന്നിങ്ങനെയാണ് രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News