പിഎംശ്രീയില് നിന്ന് പിന്മാറാന് കേന്ദ്രസര്ക്കാരിന് മാത്രമേ അധികാരമുള്ളൂൂ; ഇപ്പോള് വിമര്ശിക്കുന്നവര് ഒപ്പിട്ട കരാറില് അതാണുള്ളത്; വിദ്യാഭ്യാസമന്ത്രി
Thiruvanathapuram, 24 ജൂണ്‍ (H.S.) പിഎംശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് പിന്മാറാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍. പണറായി സര്‍ക്കാര്‍ കേന്ദ്രവുമായി ഒപ്പിട്ട കരാറില്‍ അത് വ്യക്തമായി ചേര്‍ത്തിട്ടുണ്ട്. എല്ലാം നടപ്പിലാക്കിയ ശേഷം ഇ
samsudeen


Thiruvanathapuram, 24 ജൂണ്‍ (H.S.)

പിഎംശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് പിന്മാറാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍. പണറായി സര്‍ക്കാര്‍ കേന്ദ്രവുമായി ഒപ്പിട്ട കരാറില്‍ അത് വ്യക്തമായി ചേര്‍ത്തിട്ടുണ്ട്. എല്ലാം നടപ്പിലാക്കിയ ശേഷം ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയായ കാര്യമല്ല. ജനങ്ങളെ താല്‍പ്പര്യം പരിഗണിക്കാതെ സിപിഐയെ പോലും അറിക്കാതെയാണ് പിണറായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത്. പുതിയ സര്‍ക്കാര്‍ കരാര്‍ ഒപ്പിടുകയോ തുടര്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തുകളും മന്ത്രി സഭയില്‍ വായിച്ചു. പിഎംശ്രീ നടപ്പാക്കാന്‍ തയാറാണ് എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. എംഒയു ഒപ്പിടാം എന്നും 2024ല്‍ തന്നെ കത്തിലൂടെ അറിയിച്ചിരുന്നു. 2025 ഒക്ടോബറില്‍ എംഒയു ഒപ്പിട്ടു. ഇതില്‍ വ്യക്തമായി പറയുന്നുണ്ട് പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണ് എന്ന്. ഇതിന്റെ ജാള്യത മറയ്ക്കാണ് ഇപ്പോള്‍ വ്യാജപ്രചരണം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

കരാര്‍ റദ്ദാക്കി എന്ന പറയുന്നതും തെറ്റാണ്. ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കരാര്‍ നടപ്പാക്കുന്നത് നീക്കിവയ്ക്കണം എന്നാണ് കത്തിലുള്ളത്. ആ കത്തും മന്ത്രി സഭയില്‍ വായിച്ചു. ഉപസമിതി രൂപീകരിച്ചതല്ലാതെ യോഗം ചേര്‍ന്നില്ല. പിഎംശ്രീ നടപ്പാക്കിയത് കുട്ടികള്‍ക്ക് വേണ്ടിയാണ് എന്നാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എല്ലാം മാറ്റി പറയുകയാണ്. സര്‍ക്കാറുകള്‍ എന്നത് തുടര്‍ച്ചയാണ്. പിണറായി സര്‍ക്കാര്‍ ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയ കരാറില്‍ ഇപ്പോള്‍ ഒരു ഉപസമിതിയുണ്ട്.

അതിന്റെ റിപ്പോര്‍ട്ട് വരട്ടെ, അതിന് ശേഷം ചര്‍ച്ചയാകും. ഇപ്പോള്‍ ഊഹങ്ങളുടെ പേരില്‍ അഇടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ല.

ഹിന്ദു അജണ്ടകളേടുള്ള കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നിലപാടുകള്‍ സുവ്യക്തമാണ്. ചരിത്രം വക്രീകരിക്കുന്നതിന് എതിരെ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News