വ്യാജ ഫോറന്സിക് റിപ്പോര്ട്ടിന് കൈക്കൂലിയെന്ന് ആരോപണം; പഞ്ചാബ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി
Punjab, 24 ജൂണ്‍ (H.S.) സിഖ് ഗുരുക്കളുടെ ചിത്രങ്ങളോട് അനാദരവ് കാണിച്ചുവെന്ന വിവാദ വീഡിയോ കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാാനിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. സിഖ് വിശ്വാസികളുടെ
bhagwant-mann


Punjab, 24 ജൂണ്‍ (H.S.)

സിഖ് ഗുരുക്കളുടെ ചിത്രങ്ങളോട് അനാദരവ് കാണിച്ചുവെന്ന വിവാദ വീഡിയോ കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാാനിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. സിഖ് വിശ്വാസികളുടെ വിശ്വാസത്തേയും അഭിമാനത്തേയും ചോദ്യംചെയ്യുന്ന നടപടിയാണ് ഭഗവന്ത് മാനിന്റെ ഭാഗത്തുനിന്നുണ്ടാത്. വിവാദ വീഡിയോ വിഷയത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മാനിന് ക്ലീന്‍ചിറ്റ് നല്‍കുന്ന തരത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പത്ത് ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥന് നല്‍കിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്.

സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളില്‍ ഒരാള്‍ മദ്യം തളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ വ്യക്തി ഭഗവന്ത് മാന്നാണെന്നായിരുന്നു ആരോപണം. ഇത് വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. എന്നാല്‍, ഈ വീഡിയോ വ്യാജമാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമാണ് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയും വാദിച്ചത്. വീഡിയോയിലുള്ളത് മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹത്തോട് സാമ്യമുള്ള മറ്റൊരു നടനാണെന്നും അവര്‍ അവകാശപ്പെട്ടു. തങ്ങളുടെ വാദം തെളിയിക്കാന്‍ രണ്ട് ഫോറന്‍സിക് ലാബുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അവര്‍ പുറത്തുവിട്ടു. എന്നാല്‍, ഈ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ഹരിയാന പോലീസ് കണ്ടെത്തി. മുഖ്യമന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഫോറന്‍സിക് വിദഗ്ധന് 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ആരോപണമുണ്ട്. ഈ കേസില്‍ അങ്കിത്, അരുണ്‍ എന്നീ രണ്ട് പേരെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട അധികാരസഭയായ അകാല്‍ തക്ത് ഭഗവന്ത് മാനെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. എന്നാല്‍, തനിക്കെതിരേയുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

---------------

Hindusthan Samachar / Sreejith S


Latest News