പിണറായിയുടെ യാത്ര മുടങ്ങി: പ്രോട്ടോക്കോള് ഉദ്യോഗസ്ഥന് സസ്പെന്ഷന്
New delhi, 29 ജൂണ്‍ (H.S.) പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ ശ്രീകുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യാത്രവിവരം വിമാനകമ്പനിയെ അറിയിക്കുന്നതില്‍ വീഴ്
Pinarayi Vijayan


New delhi, 29 ജൂണ്‍ (H.S.)

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ ശ്രീകുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യാത്രവിവരം വിമാനകമ്പനിയെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേരള ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് അഡിഷനല്‍ റസിഡന്റ് കമ്മിഷണര്‍ അശ്വതി ശ്രീനിവാസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ച സിപിഎം പിബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവിന്റെ യാത്രയാണ് മുടങ്ങിയത്. ഉച്ചകഴിഞ്ഞ് 2.50നുള്ള ഡല്‍ഹി- കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിപക്ഷ നേതാവിനു യാത്ര ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി പിബി യോഗത്തില്‍ നിന്നും നേരത്തെ ഇറങ്ങി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ ലോഞ്ചില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു സമയത്ത് ഗേറ്റിലെത്താനായില്ല.

ഇന്‍ഡിഗോ കമ്പനി ഉദ്യോഗസ്ഥരെയാണ് സംഭവത്തില്‍ കേരള ഹൗസ് അധികൃതര്‍ ആദ്യ പഴിച്ചത്. എന്നാല്‍, പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് ഇന്നലെ അഡിഷനല്‍ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.പ്രതിപക്ഷനേതാവിന്റെ യാത്രാവിവരങ്ങള്‍ ഇന്‍ഡിഗോ കമ്പനിക്ക് ഇ-മെയില്‍ വഴി അയച്ചെങ്കിലും ഇതു വിമാനത്താവളത്തില്‍ ലഭിച്ചെന്ന് പ്രോട്ടോക്കോള്‍ വിഭാഗം ഉറപ്പാക്കിയില്ല. തുടര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളില്‍ ലഭ്യമാക്കേണ്ട ബഗ്ഗി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരുന്നു.ഇതോടെയാണ് നടപടി സ്വീകരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News