Enter your Email Address to subscribe to our newsletters

Kozhikode , 03 ജൂണ് (H.S.)
ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പൊലീസ് പിടിയിൽ. ലഹരി കേസിൽ തെളിവെടുപ്പിന് വേണ്ടി ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. മുക്കം പൂളപ്പൊയിൽ സ്വദേശിയാണ് മുഹമ്മദ് ഹനീഫ.
മുക്കം പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുക്കത്ത് എംഡിഎംഎയുമായി പിടിയിലായ കേസിൽ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. കഴിഞ്ഞ മാസം മെയ് 23ന് കേസിൻ്റെ തുടർ അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുമായി തെളിവെടുപ്പിന് വേണ്ടി പൊലീസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. അതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡൽഹിയിൽ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ ട്രെയിനിൽ നിന്നും ശുചി മുറിയിൽ പോകണം എന്ന് പൊലീസിനോട് പ്രതി ആവശ്യപ്പെട്ടു. സംഭവം സത്യമാകും എന്ന് കരുതി പൊലീസ് കൈകളിലെ വിലങ്ങഴിച്ചു. ഇതോടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. വഡോദര സ്റ്റേഷന് സമീപം വച്ചാണ് ട്രെയിനിൽ നിന്ന് ചാടിയത്. പ്രതി പൊലീസിൻ്റെ കൈകളിൽ നിന്നും രക്ഷപ്പെട്ടതോടെ ഇത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കി.
കൂടാതെ പ്രതിയുമായി പോയ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി ഉൾപ്പെടെയുള്ളവ ആലോചിക്കുന്നതിനിടയിലാണ് ഇപ്പോൾ മുക്കം പൊലീസ് തന്നെ മുഹമ്മദ് ഹനീഫയെ പിടികൂടിയത്. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് ആന്ധ്ര–കർണാടക അതിർത്തിയിൽ വച്ച് പ്രതിയെ പിടികൂടിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിയുമായി തിരിച്ചെത്തിയ ശേഷം കൃത്യമായ വിവരം ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഡീഷയിൽ നിന്നു കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും എത്തിച്ച് കാലി വ്യാപാരം നടത്തി വരുകയായിരുന്നു ഹനീഫ. അതിവേഗം ലാഭം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ലഹരിമരുന്നു കടത്തിലേക്കു തിരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഹനീഫയെ മാരക ലഹരിമരുന്നായ 2.8 കിലോഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഹനീഫയെ പൊലീസ് പിടികൂടുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്നാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്ന വിവരം ലഭിച്ചത്.
ഇതിന് പിന്നാലെ തെളവെടുപ്പിന് പോതുന്നതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പ്രതിക്കൊപ്പം ഡൽഹിയിലേക്ക് പോയ ആറംഗ പൊലീസ് സംഘവും തിരുവമ്പാടി എസ്ഐ ജിതേഷിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘവും നടത്തിയ തെരട്ടിലിലാണ് പ്രതി വലയിൽ വേണത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR