മാസപ്പടിക്കേസില് ഇഡി അന്വേഷണം തുടരാം; സിഎംആര്എല് ഹര്ജി തള്ളി ഹൈക്കോടതി; വീണ വിജയന് കനത്ത് തിരിച്ചടി
Kochi, 05 ജൂണ്‍ (H.S.) മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണക്ക് കുരുക്ക് മുറുകുന്നു. കേസില്‍ ഇഡി നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തടയണം എന്ന് ആവശ്യപ്പെ
Exalogic and Veena


Kochi, 05 ജൂണ്‍ (H.S.)

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണക്ക് കുരുക്ക് മുറുകുന്നു. കേസില്‍ ഇഡി നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്ലാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളി.

ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആര്‍എല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളി അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇതോടെ കനത്ത തിരിച്ചടിയാണ് സിഎംആര്‍എല്ലിനും വീണയ്ക്കും ഉണ്ടായിരിക്കുന്നത്. കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇഡി തുടര്‍ നടപടികള്‍ വേഗത്തിലാക്കും.

തിങ്കളാഴ്ച സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്ന് ഇഡിയോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ നാല് ദിവസമായി നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ വിധിയോടെ എല്ലാ തടസങ്ങളും ഇഡിക്ക് മുന്നില്‍ മാറിയിട്ടുണ്ട്. ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ തന്നെ ഇന്ന് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വരവ് എന്നാണ് വിലയിരുത്തല്‍.

നല്‍കാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റി എന്നാണ് വീണയ്ക്ക് എതിരായ കേസ്. ഈ ആരോപണം തെളിയിക്കുന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിണറായി വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഇടപാടുകളുടെ രേഖകളില്‍ വ്യക്തമായ മറുപടി വീണയ്ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സമന്‍സ് നല്‍കി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടും. അത് അറസ്റ്റിലേക്ക് നീളാനും സാധ്യതയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News