കോണ്ഗ്രസുമായി ഇനി ഒരു സഖ്യത്തിനുമില്ല; നിലപാട് വ്യക്തമാക്കി ഡിഎംകെ
Chennai, 08 ജൂണ്‍ (H.S.) കോണ്‍ഗ്രസുമായി ഡി.എം.കെ. ഭാവിയില്‍ സഖ്യം സ്ഥാപിക്കില്ലെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാവ് ആര്‍.എസ്. ഭാരതി. കൂറുമാറിയവരെ ഡി.എം.കെ. ഒരിക്കലും തിരികെ സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സം
MK Stalin


Chennai, 08 ജൂണ്‍ (H.S.)

കോണ്‍ഗ്രസുമായി ഡി.എം.കെ. ഭാവിയില്‍ സഖ്യം സ്ഥാപിക്കില്ലെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാവ് ആര്‍.എസ്. ഭാരതി. കൂറുമാറിയവരെ ഡി.എം.കെ. ഒരിക്കലും തിരികെ സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളി 'രഹസ്യ ബന്ധത്തില്‍' ഏര്‍പ്പെടുന്നതിന് തുല്യമായ സംഭവമാണിത്.

ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല. അതുപോലെ സഖ്യം വിട്ടുപോയ കോണ്‍ഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങള്‍ ഇല്ല. താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരിക്കലും കോണ്‍ഗ്രസിനെ തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും ഭാരതി പറഞ്ഞു.

ഡി.എം.കെ. പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഭാവിയിലും ബി.ജെ.പി.യുമായും ഒരിക്കലും സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ ഇടയ്ക്കിടെ പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളിലെ ആ രീതി ഇപ്പോള്‍ തമിഴ്നാട്ടിലും എത്തിയെന്നായിരുന്നു മറുപടി. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു മേയര്‍ സീറ്റ് പോലും ഭരണകക്ഷിക്കോ അവര്‍ക്കു പിന്തുണനല്‍കുന്നവര്‍ക്കോ ലഭിക്കില്ല. ആളുകള്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ വോട്ടുചെയ്യൂ - ഭാരതി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News