Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജൂണ്‍ (H.S.)
പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ അന്വേഷണം. 'നുണേശന്‍' എന്ന പേരില്‍ നടത്തിയ പ്രചാരണത്തിലാണ് അന്വേഷം. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ചില സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ചത്. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം. സന്ദീപ് വാരിയര്‍ എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിച്ച കൈരളി ന്യൂസിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയായ എസ്.ജീവന്‍കുമാര്‍ എന്ന ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് സന്ദീപ് വാരിയര്‍ നല്‍കിയ പരാതിയിലെ ആവശ്യം. 'റെഡ് ബറ്റാലിയന്‍' എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ജീവന്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിയിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഇത്തരം പ്രചരണങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നത്. ചട്ടലംഘനം ഉണ്ടായി എന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടികളഅ# വരും എന്ന് ഉറപ്പാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലയളവും പിണറായി സര്‍ക്കാരിന്റെ ഭരണകാലവും തമ്മില്‍ താരതമ്യം ചെയ്ത് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെക്കുറിച്ചും ഉടന്‍ അന്വേഷണം വരാനുള്ള സാധ്യതയുമുണ്ട്. ഇതോടെ രാഷ്ട്രീയ പ്രേരിതമായി ഭരണത്തിന്റെ തണലില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച സിപിഎം അനുകൂലികളായ ജീവനക്കാരെല്ലാം നെട്ടോട്ടത്തിലാണ്.
---------------
Hindusthan Samachar / Sreejith S