'രാഹുല് ഗാന്ധിക്ക് സ്ഥിരതയില്ല'; ഡല്ഹിയില് വ്യാപകമായി ഫ്ലക്സ്
New delhi, 08 ജൂണ്‍ (H.S.) ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഡല്‍ഹിയില്‍ ഫ്‌ലെക്‌സുകള്‍. ഇന്ത്യ സഖ്യത്തിന്റെ നിര്‍ണ്ണായക യോഗത്തിന് മുന്‍പായാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ്
Rahul Gandhi


New delhi, 08 ജൂണ്‍ (H.S.)

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഡല്‍ഹിയില്‍ ഫ്‌ലെക്‌സുകള്‍. ഇന്ത്യ സഖ്യത്തിന്റെ നിര്‍ണ്ണായക യോഗത്തിന് മുന്‍പായാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യ സഖ്യത്തിലെ നേതാക്കളായ ശരദ് പവാര്‍, മമത ബാനര്‍ജി, ഉദയനിധി സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ സഖ്യത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ അശോക് റോഡിലടക്കമുള്ള നിരത്തുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എം.കെ. സ്റ്റാലിന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, പിണറായി വിജയന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളോടു കൂടിയുള്ള വിമര്‍ശന ബോര്‍ഡുകളും വിവിധയിടങ്ങളിലായുണ്ട്.

ഇന്ത്യ സഖ്യത്തിന്റെ ഭാവി എന്ത് എന്ന കാര്യം നിശ്ചയിക്കാനുള്ള നിര്‍ണായക യോഗമാണ് ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന ഡിഎംകെയും എഎപിയും യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.

---------------

Hindusthan Samachar / Sreejith S


Latest News