ഡോയ.ഭുവനേശ്വര് ബോറോവാ കാന്സര് ഇന്സ്റ്റിറ്റ്യൂട്ടില് അത്യാധുനിക യൂണിറ്റ്; വടക്കുകിഴക്കന് മേഖലയ്ക്ക് അത്യാധുനിക ചികിത്സ
New delhi, 01 ജൂലൈ (H.S.) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ആശുപത്രിയായ ഡോ. ഭുവനേശ്വര്‍ ബോറോവാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ബി. ബി. സി. ഐ) അത്യാധുനിക യൂണിറ്റ് ഉടന്‍ സജ്ജമാകും. 292 കിടക്കകളുള്ള അത്യാധുനിക പീഡിയാട്രിക്, അഡള്‍ട്ട് ഹീമ
bbci cancer unit


New delhi, 01 ജൂലൈ (H.S.)

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ആശുപത്രിയായ ഡോ. ഭുവനേശ്വര്‍ ബോറോവാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ബി. ബി. സി. ഐ) അത്യാധുനിക യൂണിറ്റ് ഉടന്‍ സജ്ജമാകും. 292 കിടക്കകളുള്ള അത്യാധുനിക പീഡിയാട്രിക്, അഡള്‍ട്ട് ഹീമാറ്റോലിംഫോയിഡ് കാന്‍സര്‍ യൂണിറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച് ചികിത്സ ഉറപ്പാക്കും. ഇപ്പോള്‍ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ വെല്ലൂരിലേക്കോ പോയി മികച്ച ചികിത്സ ഇവിടെയുളളവര്‍ തേടിയുരുന്നത്. അതില്‍ വലിയൊരു മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍, നൂതന കീമോതെറാപ്പി, പ്രത്യേക പീഡിയാട്രിക് കാന്‍സര്‍ ചികിത്സ, ആധുനിക ഐസിയു തുടങ്ങിയ ലോകോത്തര സൗകര്യങ്ങള്‍ ഇവിടെ ഒരുങ്ങുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ കാന്‍സര്‍, രക്താര്‍ബുദം, ലിംഫോമ എന്നിവയോട് പോരാടുന്ന രോഗികള്‍ക്ക് പുതിയ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും പ്രതീകമായി ഈ യൂണിറ്റ് ഉയര്‍ന്നുവരികയാണ്.

പ്രധാന്‍ മന്ത്രി ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോര്‍ നോര്‍ത്ത് ഈസ്റ്റ് (പിഎം-ഡിവൈന്‍) പദ്ധതിക്ക് കീഴില്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 78.9 ശതമാനം പണികളും പൂര്‍ത്തീകരിച്ച് കഴിഞ്ഞു. 2023 മെയ് 31നാണ് പദ്ധതിയുടെ വര്‍ക്ക് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. ജൂണ്‍ വരെ 33.91 കോടി രൂപ അനുവദിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിന്റെ ലക്ഷ്യം.

വടക്കുകിഴക്കന്‍ മേഖലയിലെ കാന്‍സര്‍ ചികിത്സയുടെ ദിശയില്‍ ഈ പദ്ധതി വലിയ മാറ്റം കൊണ്ടുവരുമെന്ന് ബിബിസിഐ സര്‍ജിക്കല്‍ ഓങ്കോളജി പ്രൊഫസറും ഡയറക്ടറുമായ (അഡ്മിനിസ്‌ട്രേഷന്‍) ഡോ. ബിഭൂതി ഭൂഷണ്‍ ബോര്‍തക്കൂര്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. പുതിയ യൂണിറ്റില്‍ പീഡിയാട്രിക്, മുതിര്‍ന്നവര്‍ക്കുള്ള രക്താര്‍ബുദം ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളുണ്ടാകും. അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ഗണ്യമായി കുറയും. റോബോട്ടിക് സര്‍ജറി, മോളിക്യുലര്‍ ഡയഗ്‌നോസ്റ്റിക്‌സ്, മറ്റ് ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവയും ഘട്ടംഘട്ടമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ കേന്ദ്രം മുഴുവന്‍ വടക്കുകിഴക്കന്‍, കിഴക്കന്‍ ഇന്ത്യയുടെയും ഒരു പ്രധാന റഫറല്‍ കേന്ദ്രമായി വികസിക്കും.

ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത മജ്ജ ട്രാന്‍സ്പ്ലാന്റ് സൗകര്യമാണ്. നിലവില്‍, ബ്ലഡ് കാന്‍സറും രക്തവുമായി ബന്ധപ്പെട്ട ചില ഗുരുതരമായ രോഗങ്ങളും ബാധിച്ച രോഗികള്‍ക്ക് അത്തരം ചികിത്സയ്ക്കായി രാജ്യത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പോകേണ്ടതുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ സൗകര്യം ലഭ്യമാകുന്നതിലൂടെ രോഗികള്‍ക്ക് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും ചികിത്സയുടെ വിജയ നിരക്കും മെച്ചപ്പെടുകയും ചെയ്യും.

ബി. ബി. സി. ഐ മുന്‍കാലങ്ങളില്‍ നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. രാജ്യത്ത് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വയറിലെ കാന്‍സര്‍ പരിശോധന പരിപാടി അവതരിപ്പിച്ചതിന്റെ ബഹുമതി സെന്ററിനുണ്ട്. കാന്‍സര്‍ അവബോധം, ഗവേഷണം, നേരത്തെയുള്ള കണ്ടെത്തല്‍ എന്നീ മേഖലകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാന പങ്ക് വഹിക്കുന്നു. ലൈഫ് പ്രോട്ടോണ്‍ തെറാപ്പി, ആധുനിക കാന്‍സര്‍ ഗവേഷണം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. നേരത്തെ കണ്ടെത്തലും സമയബന്ധിതമായ ചികിത്സയുമാണ് കാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടികള്‍ എന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയവുമായി സഹകരിച്ച് വികസിപ്പിക്കുന്ന പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 300.16 കോടി രൂപയാണ്. ഇതിന് കീഴില്‍ 292 കിടക്കകളുള്ള ആധുനിക ആശുപത്രി ബ്ലോക്ക് തയ്യാറാക്കിവരികയാണ്. ഏഴ് നിലകളുള്ള കെട്ടിടത്തിന് ഏകദേശം 19,675 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഒപിഡി, ഐപിഡി, ഐസിയു, സ്റ്റെപ്പ്-ഡൌണ്‍ ഐസിയു, അസ്ഥി മജ്ജ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, ആധുനിക ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ്, നൂതന ലബോറട്ടറികള്‍, ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് സഹായകരമായ മെഡിക്കല്‍ സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക നൈപുണ്യ വികസന കേന്ദ്രവും കാമ്പസില്‍ നിര്‍മ്മിക്കുന്നുണ്ട്. ഓങ്കോളജി, അനുബന്ധ മേഖലകളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പരിശീലിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗുവാഹത്തി ആസ്ഥാനമായുള്ള ബി. ബി. സി. ഐ നിലവില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ്. ആണവോര്‍ജ്ജ വകുപ്പിന്റെ സഹായത്തോടെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഒരു യൂണിറ്റായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. നിലവില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40,000 മുതല്‍ 45,000 വരെ കാന്‍സര്‍ രോഗികളെ ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സിക്കുന്നു. ഓരോ വര്‍ഷവും ശരാശരി 12,000 പുതിയ കാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്കായി ഇവിടെയെത്തുന്നു. അതുകൊണ്ടാണ് വടക്കുകിഴക്കന്‍ മേഖലയിലെ കാന്‍സര്‍ ചികിത്സയുടെ നട്ടെല്ലായി ബി. ബി. സി. ഐ കണക്കാക്കപ്പെടുന്നത്.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം രാജ്യത്തെ മറ്റ്് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ പ്രകാരം, രാജ്യത്തെ കാന്‍സറിന്റെ വാര്‍ഷിക നിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 90 മുതല്‍ 120 വരെ കേസുകളാണ്, അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒരു ലക്ഷം ജനസംഖ്യയില്‍ 220 മുതല്‍ 270 വരെ കേസുകളാണ്. ഓരോ വര്‍ഷവും വടക്കുകിഴക്കന്‍ മേഖലയില്‍ 45,000-ത്തിലധികം പുതിയ കാന്‍സര്‍ രോഗികള്‍ രോഗനിര്‍ണയം നടത്തുന്നുണ്ട്. പുകയില ഉപഭോഗം, അടയ്ക്കയുടെ ഉപയോഗം, ഭക്ഷണ ശീലങ്ങള്‍, മറ്റ് സാമൂഹിക-ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ എന്നിവ കാരണം ഈ പ്രദേശത്ത് അര്‍ബുദത്തിന്റെ ഭാരം കൂടുതലാണെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.

ഐസിഎംആര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ സിക്കിമില്‍ നിന്നുള്ള 95 ശതമാനം രോഗികളും നാഗാലാന്‍ഡില്‍ നിന്നുള്ള 58 ശതമാനം രോഗികളും മണിപ്പൂരില്‍ നിന്നുള്ള 16 ശതമാനം രോഗികളും മേഘാലയയില്‍ നിന്നുള്ള 13 ശതമാനം രോഗികളും പ്രത്യേക കാന്‍സര്‍ ചികിത്സയ്ക്കായി വടക്കുകിഴക്കന്‍ മേഖലയ്ക്ക് പുറത്തേക്ക് പോകുന്നുണ്ട്. ബ്ലഡ് കാന്‍സര്‍, പീഡിയാട്രിക് കാന്‍സര്‍ എന്നീ കേസുകളില്‍ ഈ ആശ്രിതത്വം കൂടുതല്‍ പ്രകടമാണ്. ചിലപ്പോള്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റ് എടുക്കാനും യാത്ര ചെയ്യാനും ചികിത്സ ആരംഭിക്കാനും വളരെയധികം സമയമെടുക്കും. അതുകൊണ്ടാണ് ഈ ആശുപത്രിയും പുതിയ സൗകര്യവും പ്രദേശവാസികള്‍ക്ക് വലിയ ഗുണകരമാകും.

കേന്ദ്ര ബജറ്റിലാണ് മോദി സര്‍ക്കാര്‍ പ്രധാനമന്ത്രി വികാസ് പഹല്‍-നോര്‍ത്ത് ഈസ്റ്റ് (പിഎം-ഡിവൈന്‍) പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ആദ്യഘട്ടത്തില്‍ 1,500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയവും വടക്കുകിഴക്കന്‍ കൗണ്‍സിലും വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൌകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബി. ബി. സി. ഐയുടെ ഈ പദ്ധതി ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പദ്ധതികളിലൊന്നാണ്.

---------------

Hindusthan Samachar / Sreejith S


Latest News