Enter your Email Address to subscribe to our newsletters

Asam, 11 ജൂലൈ (H.S.)
ഒന്നിലധികംഭാര്യമുള്ള സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ആസം സര്‍ക്കാര്‍. ഇതുകൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ക്ഷേമപദ്ധതികള്‍ നിഷേധിക്കാനും വ്യവസ്ഥ കൊണ്ടു വന്നു. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിഅസം സര്‍ക്കാരിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.
ബഹുഭാര്യത്വത്തിനെതിരായ ബിജെപി സര്‍ക്കാരിന്റെ മുന്‍തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബഹുഭാര്യത്വം ആചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പുതിയ നിര്‍ദേശപ്രകാരം ബഹുഭാര്യത്വം ആചരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടും. കൂടാതെ ഇത്തരം ആളുകള്‍ക്ക് സര്‍ക്കാരിന്റെ യാതൊരുവിധ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിമിനലുകള്‍ക്കും ബഹുഭാര്യത്വം ആചരിക്കുന്നവര്‍ക്കുമെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ലഭിക്കില്ല. സ്ത്രീശാക്തീകരണവും ലിംഗനീതിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ജയന്ത മല്ലബറുവയും വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി നിലവിലെ ഒഴിവുകള്‍ നികത്തുക മാത്രമല്ല, പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യും. രണ്ട് ലക്ഷം സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. യുവാക്കളുടെ നൈപുണ്യ വികസനത്തിനും ബജറ്റില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിഷ്വല്‍ എഫക്ട്‌സ്, വിദേശ ഭാഷകള്‍ എന്നിവയില്‍ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
റോഡ്, റെയില്‍വെ, വ്യോമയാന മേഖലകളിലായി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 55,000 കോടി രൂപയുടെ നിക്ഷേപം നടത്തും. അസം മാല പദ്ധതിക്കായി മാത്രം 10,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി ഗുവഹത്തി മെട്രോ പദ്ധതിയും റിങ് റോഡും ബജറ്റില്‍ പ്രഖ്യാപിച്ചു. വ്യോമയാന മേഖലയിലെ വികസനത്തിന്റെ ഭാഗമായി സില്‍ച്ചാറില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S