ഇന്ത്യയും ന്യൂസിലന്ഡും തമ്മില് 35000 കോടി രൂപയുടെ വാണിജ്യത്തിന് ധാരണ
New delhi, 11 ജൂലൈ (H.S.) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിലൂടെ നിര്‍ണായക വ്യാപര കരാറുകള്‍ ഒപ്പുവച്ചു. സമുദ്രമേഖല മുതല്‍ ഭീകരത വരെയുള്ള വിവിധ മേഖലകളിലായി പതിനെട്ട് കരാറുകളാണ് ഒപ്പിട്ടത്. ഇന്ത്യ-ന്യൂസിലന്‍ഡ് സഹകരണത്തിലെ മഹത്
pm modi


New delhi, 11 ജൂലൈ (H.S.)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിലൂടെ നിര്‍ണായക വ്യാപര കരാറുകള്‍ ഒപ്പുവച്ചു. സമുദ്രമേഖല മുതല്‍ ഭീകരത വരെയുള്ള വിവിധ മേഖലകളിലായി പതിനെട്ട് കരാറുകളാണ് ഒപ്പിട്ടത്. ഇന്ത്യ-ന്യൂസിലന്‍ഡ് സഹകരണത്തിലെ മഹത്തായ വര്‍ഷമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു സ്വതന്ത്ര വാണിജ്യ കരാറിന് അതിവേഗത്തില്‍ രൂപം നല്‍കിയെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇപ്പോഴിതാ നമ്മുടെ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നു. 2030ഓടെ ഉഭയകക്ഷി വാണിജ്യം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി കുറിച്ചു.

സമുദ്രമേഖലയിലെ സഹകരണത്തിനായി ഒരു ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവും ന്യൂസിലന്‍ഡ് പ്രതിരോധ സേനയും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിന് ചര്‍ച്ച. ഏകോപനം, വിവരക്കൈമാറ്റം, സംയുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഒരു ചട്ടക്കൂട് ഉണ്ടായിരിക്കുകയാണ്.

ഹൈഡ്രോഗ്രഫി, നോട്ടിക്കല്‍ കാര്‍ട്ടോഗ്രഫി എന്നീ രംഗത്തെ സഹകരണമാണ് ലക്ഷ്യം. നാവിഗേഷണല്‍ ചാര്‍ട്ടുകളുടെ സംയുക്ത ഉത്പാദനത്തിലൂടെ ഹൈഡ്രോഗ്രാഫിക് സഹകരണം ശക്തിപ്പെടുത്തുക,ഹൈഡ്രോഗ്രാഫിക് ഡേറ്റ പങ്കിടല്‍, പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ നാവിക സേനയും ന്യൂസിലന്‍ഡ് പ്രതിരോധ സേനയും തമ്മില്‍ പരസ്പര ചരക്ക് പിന്തുണയ്ക്കുള്ള സംവിധാനങ്ങള്‍, ചരക്ക് കടത്ത് കാര്യക്ഷമാക്കല്‍, അംഗീകൃത പ്രവര്‍ത്തനങ്ങളില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള സഹകരണം എന്നിവയും ലക്ഷ്യമിടുന്നു.

ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാനും ധാരണ ആയിട്ടുണ്ട്. ഇതിനായി ഒരു സംയുക്ത സംഘം രൂപീകരിക്കാനും മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാനും വിവരങ്ങള്‍ കൈമാറാനും ഭീകരതയെ യോജിച്ച് തടയാനും പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ന്യൂസിലന്‍ഡിന്റെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി(നെമ)യും തമ്മില്‍ ദുരന്തനിവാരണമേഖലയില്‍ കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. ഭൂകമ്പം, സുനാമി തയാറെടുപ്പുകള്‍, തീരസംരക്ഷണം, വിജ്ഞാനക്കൈമാറ്റം, നയചര്‍ച്ചകള്‍, ശേഷി നിര്‍മ്മാണം എന്നിവയലുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്.

മൃഗസംരക്ഷണം, മത്സ്യമന്ത്രാലയത്തിന് കീഴിലുള്ള ഉത്പാദനം, എന്നിവയും ന്യൂസിലന്‍ഡിലെ പ്രാഥമിക വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിനും ധാരണയായി. സാങ്കേതിക സഹകരണം, വിജ്ഞാനക്കൈമാറ്റം, മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മൃഗസംരക്ഷണത്തിനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ വിനോദസഞ്ചാരരംഗത്തും പരസ്പര സഹകരണത്തിന് ധാരണയായിട്ടുണ്ട്. വ്യവസായ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ധാരണയായിട്ടുണ്ട്. നൂതനത തൊഴില്‍ എന്നിവയിലുള്ള സഹകരണം സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇതിലൂടെ സഞ്ചാരികളുടെ ഒഴുക്കും ശക്തമാകും. ഇരുരാജ്യങ്ങളുടെയും സഹകരണം പരസ്പരം മനസിലാക്കാനും ഇത് സഹായകമാകും.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സംയുക്ത കായിക കര്‍മ്മ പരിപാടി മെച്ചപ്പെട്ട പ്രകടനം അടക്കം കായികരംഗത്തെ സഹകരണം, കായിക ശാസ്ത്രം, കായികമരുന്നുകള്‍, താരങ്ങളുടെ വികസനം എന്നിവയ്ക്ക് സഹായകമാകുന്നു.

ന്യൂസിലന്‍ഡിലെ മാരിടൈം മ്യൂസിയവും ഗുജറാത്തിലെ ലോത്തലില്‍ ദേശീയ മാരിടൈം പൈതൃക സമുച്ചയ വികസനത്തിനുള്ള ധാരണാപത്രം ഒരു പരസ്പര സഹകരണത്തിനുള്ള ധാരണാപത്രമാണ്.

ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയവും ന്യൂസിലന്‍ഡ് സാംസ്‌കാരിക മന്ത്രാലയവും തമ്മിലുള്ള സാംസ്‌കാരിക സഹകരണം കലയും പൈതൃകവും സാംസ്‌കാരിക മുന്‍കൈ എടുക്കലുമെല്ലാം പരസ്പര ധാരണയ്ക്കും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.

ഇന്ത്യ ന്യൂസിലന്‍ഡ് തന്ത്രപരമായ പങ്കാളിത്തം 2030 രൂപരേഖയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താനും ഇന്തോ പസഫിക് ബഹുരാഷ്ട്ര വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാകും. അടുത്ത നാല് വര്‍ഷം കൊണ്ട് നിര്‍ണായക മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യം 2030ഓടെ 700 കോടി ന്യൂസിലന്‍ഡ് ഡോളര്‍ അതായത് 35000 കോടിരൂപയാക്കി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വിപണി വിപുലപ്പെടുത്താനും സ്വതന്ത്ര വാണിജ്യ കരാറിലൂടെ ലക്ഷ്യമിടുന്നു.

---------------

Hindusthan Samachar / Sreejith S


Latest News