സാവരിയ ബസന്തിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: അനൂപ് ആന്റണി
Thiruvanathapuram, 11 ജൂലൈ (H.S.) തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഉന്നത വിദ്യാഭ്യ
anoop antony


Thiruvanathapuram, 11 ജൂലൈ (H.S.)

തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി.

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ഒരു മലയാളി പെൺകുട്ടിയുടെ ജീവിൻ ദുരൂഹ സാഹചര്യത്തിൽ അവസാനിച്ചത് അതീവ ദുഃഖകരമാണ്. സാവരിയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ലാംപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലാകമാനം ഗുരുതരമായ ചതവുകളും, മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടണം.

മതംമാറ്റത്തിന് നിർബന്ധിച്ചതായും, നിരന്തരമായി മാനസികവും, ശാരീരികവുമായ പീഡനങ്ങൾ മരണത്തിലേക്ക് നയിച്ചുവെന്നുമുള്ള ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം.

സംഭവത്തിന് പിന്നിലെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളിൽ പോലും ഇത്തരത്തിൽ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും, ക്രൂരമായ പീഡനങ്ങളും നടക്കുന്നു എന്നത് ഭയമുളവാക്കുന്നതാണ്.എന്ത് വിശ്വസിച്ചാണ് രക്ഷിതാക്കൾ മക്കളെ വിദേശത്തേക്ക് പഠിക്കാൻ അയക്കുക. വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ അന്വേഷണം ഉണ്ടായേ തീരൂ.

സാവരിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തിയത് കേന്ദ്ര സർക്കാരിന്റേയും, ഇന്ത്യൻ എംബസിയുടേയും സജീവമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും, ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രകോപനപരവും, ആശങ്കാജനകവുമാണ്. സാവരിയ ബസന്തിന്റെ മരണത്തിൽ സത്യം പുറത്തുവരണം. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. സാവരിയയ്ക്കും കുടുംബത്തിനും നീതി ലഭിക്കുന്നത് വരെ കൂടെ ഉണ്ടാകും എന്ന് അനൂപ് ആന്റണി പ്രസ്താവനയിൽ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News