എസ് ജാനകി ഓര്മ്മയായി; വിതുമ്പി സംഗീത പ്രേമികള്
Thiruvanathapuram, 11 ജൂലൈ (H.S.) പ്രശസ്ത ഗായിക എസ് ജാനകി അന്തരിച്ചു. ആറ് പതിറ്റാണ്ടുകള്‍ നിറഞ്ഞ് നിന്ന സംഗീതയാത്രയില്‍ എത്ര കേട്ടാലും മതി വരാത്ത അനേകം ഗാനങ്ങള്‍ ബാക്കി വച്ചാണ് ജാനകി യാത്രയാകുന്നത്. 88 വയസായിരുന്നു. മൈസൂരുവില്‍ വച്ചാണ് അന്ത്യം. തെ
janaki


Thiruvanathapuram, 11 ജൂലൈ (H.S.)

പ്രശസ്ത ഗായിക എസ് ജാനകി അന്തരിച്ചു. ആറ് പതിറ്റാണ്ടുകള്‍ നിറഞ്ഞ് നിന്ന സംഗീതയാത്രയില്‍ എത്ര കേട്ടാലും മതി വരാത്ത അനേകം ഗാനങ്ങള്‍ ബാക്കി വച്ചാണ് ജാനകി യാത്രയാകുന്നത്. 88 വയസായിരുന്നു. മൈസൂരുവില്‍ വച്ചാണ് അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളില്‍ പാടിയ എസ് ജാനകിയെ ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് വിളിക്കുന്നത്.

എണ്ണിയാല്‍ തീരാത്ത ചിത്രങ്ങള്‍ക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ യുഗ്മ ഗാനമായിരുന്നു അത്. മലയാളം ഉള്‍പ്പടെ 18 ഭാഷകളില്‍ നാല്‍പതിനായിരത്തോളം പാട്ടുകളാണ് ആരാധകരുടെ പ്രിയ ജാനകിയമ്മ പാടിയത്. മലയാളിയുടെ ഇഷ്ടത്തിന്റെ കണക്ക് പുസ്തകത്തില്‍ എസ് ജാനകിയുടെ പാട്ടുകള്‍ക്ക് സ്ഥാനം മുന്‍ നിരയിലാണുള്ളത്. ഉണരൂ വേഗം നീ..., സ്വര്‍ണ്ണമുകില.., ആടി വാ കാറ്റേ.., മലര്‍ക്കൊടി പോലെ, തുമ്പീ വാ, സന്ധ്യേ..., നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും.... അവയില്‍ ചിലത് മാത്രം...

സംഗീത വേദികള്‍ക്ക് വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഇപ്പോള്‍ സംഗീത മുത്തശ്ശി. 2017ല്‍ മൈസൂരില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരം. 2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ അംഗീകരിച്ചിരുന്നില്ല.

എത്ര കേട്ടാലും മതി വരാത്ത അനേകം ഗാനങ്ങളാണ് ആ മധുര ശബ്ദത്തില്‍ പുറത്തിറങ്ങിയത്. എണ്ണിയാല്‍ തീരാത്ത ചിത്രങ്ങള്‍ക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പമായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ യുഗ്മ ഗാനമായിരുന്നു അത്.

1938ല്‍ ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയില്‍ എപ്രില്‍ 23ന് സിസ്തല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകളായി ജനനം.

കുഞ്ഞുനാളില്‍ എസ് ജാനകി സംഗീതവസാന കാണിച്ചിരുന്നുവെങ്കിലും ശരിയായ സംഗീത വിദ്യാഭ്യാസം എസ്.ജാനകിയ്ക്ക് ലഭിച്ചില്ല. 1956ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിതഗാനമത്സരത്തില്‍ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം വാങ്ങിയതോടെ എസ് ജാനകിയുടെ ഭാഗ്യതാരകം ഉദിച്ച് തുടങ്ങി.

1957ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ വര്‍ഷം തന്നെ അഞ്ച് ഭാഷാ ചിത്രങ്ങളില്‍ എസ് ജാനകി പാടി. തമിഴിലായിരുന്നു തുടക്കം. ഭാഷയെ അറിഞ്ഞ് അര്‍ഥവും ഉച്ചാരണവും മനസിലാക്കിയാണ് ജാനകിയമ്മ ഗാനങ്ങള്‍ ആലപിക്കുന്നതെന്ന് ഒരിക്കല്‍ സംഗീത സംവിധായകന്‍ പി.ഭാസ്‌കരന്‍ ജാനകിയമ്മയെ കുറിച്ച് പറയുകയുണ്ടായി. എസ്.ജാനകിക്ക് ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നുമാണ്. പാടി തുടങ്ങിയ വര്‍ഷം മുതല്‍ ജാനകിയമ്മ മലയാളത്തിലുണ്ട്. ജാനകിയമ്മ പാട്ടില്‍ നിന്നും വിരമിച്ചതും മലയാളത്തില്‍ നിന്നുമാണ്. എസ് ജാനകിയിലൂടെയാണ് ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി മലയാളത്തിലെത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News