Enter your Email Address to subscribe to our newsletters

Kochi , 12 ജൂലൈ (H.S.)
ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ
തനിനാട്ടിൻ പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു.
അത്
അഴിക്കാനുള്ള ശ്രമത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്കാരണമാണ് മോഹനവള്ളി എന്ന ചിത്രം.
ഹൊറർ, ഫാൻ്റെസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് .എസ് .നായർ സംവിധാനം ചെയ്യുന്നു.
സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർ ക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായകനിരയിലേക്കെത്തുന്നത്.
ജെ.സ്റ്റുഡിയോസ് &എ2എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജൂലായ് പന്ത്രണ്ട് ഞായറാഴ്ച്ച ആരംഭം കുറിച്ചു.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ആരംഭം കുറിച്ചത്.
പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവനാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.
ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി.
പിന്നീട് നടന്ന ചിത്രീകരണത്തിൽ അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു.
സംവിധായകൻ ലിയോ തദേവൂസ്, ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.
സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടണ് കേന്ദ്ര കഥാപാത്രമായ പ്രേമ ദാസനെ അവതരിപ്പിക്കുന്നത് .
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു , അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന-രാഹുൽ കല്യാൺ.
സംഗീതം- അർക്കാഡോ.
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.
എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ.
കലാ സംവിധാനം - മകേഷ് മോഹൻ.
മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി.
കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ.
സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ.
സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ .
ഡിസൈൻ - യെല്ലോടൂത്ത് .
മാർക്കറ്റിംഗ് - ഒപ്റ.
സ്റ്റിൽസ്- വിഷ്ണു . ആർ. ഗോവിന്ദ്.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.
പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ..
പാലക്കാട് . കൊല്ലങ്കോട്, പൊള്ളാച്ചി . പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR