നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമര കുറ്റക്കാരന്, തൂക്കി കൊന്നില്ലെങ്കില് കൂടുതല് പേരെ കൊല്ലുമെന്ന പ്രതി കോടതിയില്
Palakkad, 13 ജൂലൈ (H.S.) പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്തമാര കുറ്റക്കാരന്‍. പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയ
Chenthamara


Palakkad, 13 ജൂലൈ (H.S.)

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്തമാര കുറ്റക്കാരന്‍. പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍കോളനിയില്‍ സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

2025 ജനുവരി 27 -നായിരുന്നു സംഭവം 2019-ല്‍ അയല്‍വാസിയായിരുന്ന സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിക്ക് മുന്നില്‍ ഭീഷണി മുഴക്കി. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെയാണ് ഇയാള്‍ ഭീഷണിമുഴക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ച ചെന്താമര പിന്നീട്, 'തൂക്കിലേറ്റിക്കോളൂ' എന്നും 'മറ്റുള്ളവരെയും കൊല്ലു'മെന്നും ഭീഷണി മുഴക്കി. 'ഒരു ചെകിടത്തടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ ഞാന്‍ ഗാന്ധിജി അല്ലെന്നും എഴുതാന്‍ പറ്റുന്നത് എഴുതിക്കോ' എന്നും ചെന്താമര പറഞ്ഞു. തനിക്ക് തടസ്സംനില്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

2019-ല്‍ അയല്‍വാസിയായിരുന്ന സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സജിതയെ 2019-ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

ചെന്താമര നേരത്തെയും മാധ്യമങ്ങള്‍ക്ക് മുന്നിലും ഭീഷണി മുഴക്കിയിരുന്നു. കേസിലെ സാക്ഷികളെ ഇല്ലാതാക്കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷിയായ പുഷ്പ എന്ന അയല്‍വാസി, ചെന്താമര പുറത്തിറങ്ങിയാല്‍ തങ്ങളെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഭയം കാരണം ഇവര്‍ക്ക് സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ കോയമ്പത്തൂരിലേക്ക് താമസം മാറേണ്ടിവന്നു. കേസില്‍ 15-ാം തീയതിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക.

---------------

Hindusthan Samachar / Sreejith S


Latest News