Enter your Email Address to subscribe to our newsletters

Delhi , 14 ജൂലൈ (H.S.)
നമ്മുടെ ഭൂമിയിലേക്കും സ്വത്വത്തിലേക്കും അന്തസ്സിലേക്കുമുള്ള ശത്രുതാപരമായനോട്ടത്തിനെതിരെ ശക്തമായി പ്രതികരിക്കാ നുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം സൂചിപ്പി ക്കുന്നതാണ് 1999 കാർഗിൽ വിജയം : ശ്രീ രാജ്നാഥ് സിംഗ്*
2026 ലെ കാർഗിൽ വിജയ് ദിവസ് രാജ്യവ്യാപകമായി ആചരിക്കുന്നതിന്റെ ഭാഗമായി, 2026 ജൂലൈ 14 ന്, ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് ലഡാക്ക് ദ്രാസിലെ കാർഗി ൽ യുദ്ധസ്മാരക
ത്തിലേക്കുള്ള 13 ദിവസത്തെ മോട്ടോർ സൈക്കിൾ റാലി -ശൗര്യ വിജയ് യാത്ര - പ്രതിരോധമന്ത്രി ശ്രീ.രാജ്നാഥ് സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.
1999-ലെ കാർഗിൽ യുദ്ധത്തിൽ വിജയം ഉറപ്പാക്കിയ ഇന്ത്യൻ ധീരജവാന്മാരുടെ ധൈര്യത്തിനും ദൃഢ നിശ്ചയത്തിനും പരമ ത്യാഗത്തി നും ആദര സൂചകമായി, സേവന മനുഷ്ഠിക്കുന്നവരും വിരമിച്ച പ്രതിരോധ സേനാംഗങ്ങളും അവരുടെ കുടുംബാം ഗങ്ങളും ഉൾപ്പെടെ 28 റൈഡർമാർ വടക്കൻ ഹിമാലയത്തിലെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ 1,900 കിലോമീറ്റർ സഞ്ചരിക്കും.
'ഒരു യാത്ര, ഒരു രാഷ്ട്രം, ഒരു സല്യൂട്ട്' എന്നതാണ് ഈ പര്യവേഷണത്തിന്റെ മുദ്രാവാക്യം.
ലോകമെമ്പാടുമുള്ള സൈന്യങ്ങൾ ഇപ്പോഴും പഠിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്ന നമ്മുടെ സൈനികരുടെ ധൈര്യം, ക്ഷമ, അച്ചടക്കം, ദേശസ് നേഹം എന്നിവയിലൂടെ സുവർണ്ണ അധ്യായം കുറിച്ചു എന്ന് പറഞ്ഞ പ്രതിരോധമന്ത്രി,
ധീരരായ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. “ഏകദേശം 20,000 അടി ഉയരത്തിലും മൈനസ് 40 ഡിഗ്രി സെൽഷ്യ സിലേക്ക് താഴുന്ന താപനിലയിലും, നമ്മുടെ സൈനികർ ധൈര്യത്തോടും പ്രതി രോധശേഷിയോടും കൂടി ലക്ഷ്യങ്ങൾ നേടി.
അവർ എല്ലാ കൊടുമുടികളെയും കുന്നുകളെ യും ബങ്കറുകളെയും ശത്രു നിയന്ത്രണത്തി ൽ നിന്ന് തിരിച്ചുപിടിച്ച് ത്രിവർണ്ണപതാകയുടെ ബഹുമാനം ഉയർത്തി പ്പിടിച്ചു. നമ്മുടെ ഭൂമി, സ്വത്വം, അന്തസ്സ് എന്നിവയിലേക്കുള്ള ഏതൊരു ശത്രുതാപരമായ നോട്ടത്തിനു മെതിരെ ശക്തിയുക്തം പ്രതികരിക്കാ നുള്ള ഇന്ത്യയുടെ ശാശ്വതമായ ദൃഢനിശ്ചയത്തെയാണ് ഈ വിജയം പ്രതിനിധീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
യുദ്ധവിജയം ഉറപ്പാക്കുന്നതിൽ കനത്ത സംഭാവന നൽകിയതിന് പരം വീരചക്ര അവാർഡ് ജേതാക്കളായ ക്യാപ്റ്റൻ വിക്രം ബത്ര, ലെഫ്റ്റനന്റ് മനോജ് കുമാർ പാണ്ഡെ, സുബേദാർ മേജർ (ഓണററി ക്യാപ്റ്റൻ) യോഗേന്ദ്ര സിംഗ് യാദവ് (റിട്ട.), സുബേദാർ മേജർ (ഓണററി ക്യാപ്റ്റൻ) സഞ്ജയ് കുമാർ (റിട്ട.) എന്നിവരുൾപ്പെടെ എല്ലാ ഇന്ത്യൻ ധീരജവാന്മാർക്കും ശ്രീ രാജ്നാഥ് സിംഗ് അഗാധമായ നന്ദി അറിയിച്ചു. ഈ ധീര' സൈനികർ യുവാക്ക ൾക്ക് പ്രചോദനമായി വർത്തിക്കുന്നുവെന്നും ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാമധ്യേ, ചണ്ഡിമന്ദിർ യുദ്ധ സ്മാരകം, റെസാങ് ലാ യുദ്ധ സ്മാരകം, ലേ യുദ്ധ സ്മാരകം എന്നിവയുൾപ്പെടെയുള്ള പ്രമുഖ സൈനിക സ്മാരകങ്ങളിൽ റൈഡർമാർ ആദരാഞ്ജലികൾ അർപ്പിക്കും. വീർനാരി മാരുടെ ധൈര്യവും സഹിഷ്ണുതയും അംഗീകരിച്ചുകൊണ്ട് അവരുമായി സംവദിക്കുകയും അവരെ ആദരിക്കുകയും ചെയ്യും.
കാർഗിൽ വിജയ ദിവസമായ ജൂലൈ 26-ന് കാർഗിൽ യുദ്ധ സ്മാരകത്തിൽ യാത്ര സമാപിക്കും.
വീരമൃത്യു വരിച്ച ധീരന്മാരുടെ സ്മരണയ്ക്കായി കാർഗിലിൽ സമർപ്പിക്കുന്ന ദേശീയ യുദ്ധ സ്മാരകത്തിന്റെ പുണ്യമണ്ണ് അടങ്ങിയ ഒരു കലശം റൈഡർ മാർ കൊണ്ടുപോകും. ഇവിടുത്തെ മണ്ണ് കാർഗിലിലെ മണ്ണുമായി ഒന്നിക്കുമ്പോൾ, അത് രാജ്യത്തെ പുതു തലമുറയുടെ ആദരവിന്റെയും വീരന്മാരുടെ വീരത്വ ത്തിന്റെയും സംഗമ ത്തെ സൂചിപ്പിക്കും, രക്ഷാമന്ത്രി പറഞ്ഞു.
എൻ.സി.സി കേഡറ്റുകൾ ഫ്ലാഗ്ഓഫ് ചടങ്ങിൽ പങ്കെടുത്തത്, പര്യവേഷണം ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ, ദേശ സ്നേഹത്തിന്റെ ഒരു പുതുബോധം ഉണർത്തുമെന്ന് രക്ഷാമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംയുക്ത സേനാ മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ വിജയ് സമയത്ത് മാതൃകയാക്കിയ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയാണ് ശൗര്യ വിജയ് യാത്ര വെളിപ്പെടുത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR