Enter your Email Address to subscribe to our newsletters

Ernakulam , 14 ജൂലൈ (H.S.)
തീഷ്ണമായ ഭാവത്തോടെമോഹൻലാൽ.
അല്പംദൈന്യഭാവ
ത്തിൽ വിസ്മയാ മോഹൻലാൽ.
നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.
താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്മയാ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്.
. മോഹൻലാലിൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത ഈ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നു .
ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരി ക്കുന്നത്.
ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കു ന്നതെന്ന് സംവിധായകൻ നേരത്തേ സൂചിപ്പിച്ചിരുന്നു.
അതിനനുമ്പരണമായ അപ്ഡേഷനുകളു മാണ് ഇതുവരെ പുറത്തുവന്നിരി ക്കുന്നതും.
ഈ കൊച്ചു കുടുംബത്തിൻ്റെ പിന്നിൽ എന്തെങ്കിലും ഗൗരവമായ വിഷയം ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്ന
താണ് പ്രേഷകരുടെ ആകാംഷ.
ആഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തി നെത്തുന്നതുവരേയും ഈ ആകാംക്ഷ നിലനിൽക്കട്ടെ .
പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
ഡോ. എമിൽ
ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . .
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, 'ജാഫർ ഇടുക്കി , ,കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ ,,ജയ്സ് ജോസ്,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.
. ഇവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം ,- അഖിൽ ജോർജ്, , ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ.
മേക്കപ്പ് - ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR