Enter your Email Address to subscribe to our newsletters

Ounjab, 17 ജൂലൈ (H.S.)
അമൃത്‌സര്‍-(ചേഹാര്‍ത്ത) വാരണസി സന്ത് രവിദാസ് എക്‌സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. രണ്ട് ആത്മീയ, സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ആദ്യ ട്രെയിന്‍ സര്‍വീസാണിത്.
PM MODI SANT RAVIDAS EXPRESS DERA SACHKHAND BALLAN GURU RAVIDAS
Prime Minister Narendra Modi during the launch of multiple development projects, in Jalandhar, Punjab on July 17, 2026 (PTI)
author img
By PTI
Published : July 17, 2026 at 6:52 PM IST
3 Min Read
Choose ETV Bharat
ജലന്ധര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി റെയില്‍, റോഡ് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയും ചില പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്‌തു.ജലന്ധറില്‍ 5470 കോടി രൂപ മുതല്‍മുടക്കില്‍ പുനരുദ്ധരിക്കുന്ന 75 റെയില്‍വേസ്റ്റേഷനുകളടക്കമുള്ള പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിട്ടത്.
Also Read: ഹരിത വിപ്ലവവുമായി ഇന്ത്യൻ റെയിൽവേ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയും മേഖലയിലെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയുമാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
അമൃത്‌സര്‍-(ചേഹാര്‍ത്ത) വാരണസി സന്ത് രവിദാസ് എക്‌സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. രണ്ട് ആത്മീയ, സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ആദ്യ ട്രെയിന്‍ സര്‍വീസാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചണ്ഡിഗഢിലെയും ഹരിയാനയിലെ ജിന്ദിലെയും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജലന്ധറിലെത്തിയത്. ജിന്ദില്‍ ആണ് അദ്ദേഹം രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇത് രണ്ടാം തവണയാണ് ഇക്കൊല്ലം അദ്ദേഹം ജലന്ധറിലെത്തുന്നത്. ഫെബ്രുവരിയില്‍ ദേര സഛ്ഖന്ദ് സന്ദര്‍ശിക്കാന്‍ അദ്ദേഹം എത്തിയിരുന്നു. 2027ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയുടെ അടിക്കടിയുള്ള സന്ദര്‍ശനത്തിന് ഏറെ രാഷ്‌ട്രീയ മാനങ്ങളുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സൂചന.
ഇരുപത് സംസ്ഥാനങ്ങളിലായി പുനരുത്ഥരിച്ച 75 റെയില്‍വേസ്റ്റേഷനുകള്‍ മോദി ഉദ്ഘാടനം ചെയ്‌തു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെടുന്നവയാണ് ഇത്. അത്യാധുനിക, യാത്രിസൗഹൃദ സൗക്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 1570 കോടി രൂപ ചെലവിട്ടാണ് ഇവ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ നാലെണ്ണം ജലന്ധറിലാണ്. ജലന്ധര്‍ കന്‍റോണ്‍മെന്‍റ്, എസ്എഎസ് നഗര്‍(മൊഹാലി), ശ്രീമുക്തേശ്വര്‍ സാഹിബ്, ശ്രീ അനന്തപൂര്‍ സാഹിബ് എന്നിവയാണിവ. പ്രാദേശിക സംസ്‌കാരവും പൈതൃകവും ശില്‍പ്പഭംഗിയും ഈ സ്റ്റേഷനുകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ദൗലത്പൂര്‍ ചൗക്ക് കര്‍ത്തോളി പുത്തന്‍ റെയില്‍പ്പാതയും മോദി ഉദ്ഘാടനം ചെയ്‌തു. 830 കോടി രൂപ ചെലവിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നംഗല്‍ അണക്കെട്ട്-തല്‍വാര-മുകേരിയന്‍ പുതു റെയില്‍വേ പാത പദ്ധതിയുടെ ഭാഗമാണിത്.
---------------
Hindusthan Samachar / Sreejith S