കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥനെ മന്ത്രി ഷിബു ബേബിജോൺ ആശുപത്രിയിൽ സന്ദർശിച്ചു
Idukki, 02 ജൂലൈ (H.S.) പെരിയാർ ടൈഗർ റിസർവിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സതീഷ് രാജിനെ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ചു. ന
Shibu


Idukki, 02 ജൂലൈ (H.S.)

പെരിയാർ ടൈഗർ റിസർവിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സതീഷ് രാജിനെ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സതീഷ് രാജിന്റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം ഡോക്ടർമാരുമായി സംസാരിച്ച് വിവരങ്ങൾ തേടുകയും ആശുപത്രിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വാസിപ്പിക്കുകയും ചെയ്തു.

സതീഷ് രാജിന്റെ ആരോഗ്യസ്ഥിതി പൂർണ്ണമായി വീണ്ടെടുക്കാൻ ആവശ്യമായ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വനംവകുപ്പിന് നേരെ വലിയ രീതിയിലുള്ള കുറ്റപ്പെടുത്തലുകൾ ഉയരാറുണ്ടെങ്കിലും, പ്രതികൂല സാഹചര്യങ്ങളിൽ പോലും സധൈര്യം കാടിനെ കാക്കുന്ന വനപാലകരുടെ സേവനത്തെ വിസ്മരിക്കാനാകില്ലെന്ന് പിന്നീട് അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നത്. വനത്തെയും വന്യജീവികളെയും വനാതിർത്തിയോട് ചേർന്നുകഴിയുന്ന ജനങ്ങളെയും ഒരുപോലെ സംരക്ഷിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന മുഴുവൻ വനപാലകർക്കുമൊപ്പം സർക്കാർ എപ്പോഴുമുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സതീഷ് രാജ് എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News