പുതിയ ലുക്കുകളോടെ  തുടക്കം പോസ്റ്റർ എത്തി ആഗസ്റ്റ് ഏഴിന് റിലീസ്
Kochi, 02 ജൂലൈ (H.S.) അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ സായ് കുമാർ. പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ , ഗണേഷ് കുമാർ . കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആൻ്റ
Thudakkam


Kochi, 02 ജൂലൈ (H.S.)

അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്.

വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ.

ഒരു വിൽച്ചെയറിൽ സായ് കുമാർ.

പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ , ഗണേഷ് കുമാർ .

കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആൻ്റെണി, വിസ്മയാ മോഹൻലാൽ , മോഹൻലാൽ എന്നിവർ...

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിതായി പ്രകാശനം ചെയ്ത പോസ്റ്ററിലെ ദൃശ്യങ്ങളാണിത്.

ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കൂടിയാണിത് .

ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ പോസ്റ്റർ എത്തിയിരിക്കുന്നത്. .

വിസ്മയാ മോഹൻലാലിൻ്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇൻഡ്യക്കകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു

മോഹൻലാലും കൂടിച്ചേർന്നുള്ള പോസ്റ്റർ ആരാധകരെ ഏറെ ആവേശത്തിമിർപ്പിലെത്തിച്ചിരിക്കുന്നു..

നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്..

ഒരു സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

ആവീടും നായയുമെല്ലാം അതിൻ്റെ പ്രതീകങ്ങളായി കാണാം..

ചിത്രത്തിൽ ഈ നായക്കും ഏറെ പ്രാധാന്യം ഉണ്ടന്ന് വിശ്വസിക്കാം.

ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് മുമ്പ് പുറത്തുവിട്ട അപ്ഡേഷനുകളി ലൂടെ മനസ്സിലാക്കാൻ കഴിയും.

ഒരു കുടുംബ ജീവിതം എങ്ങനെ സംഘർഷ ഭരിതമാകുമെന്നതാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് പ്രേഷകർക്കു കാട്ടിക്കൊടുക്കുവാൻ ശ്രമിക്കുന്നത്.

ഓണത്തിന് മുന്നോടിയായി പ്രദർശനത്തിനെ

ത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.

വണ്ടിപ്പെരിയാർ കുട്ടിക്കാനം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളി ലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു

ന്നത്.

: ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .

ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം

അഖിൽ ജോർജ്--ജോമോൻ.ടി. ജോൺ,

എഡിറ്റിംഗ്- ചമൻ ചാക്കോ.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ.

മേക്കപ്പ് - ജിതേഷ് പൊയ്യ .

കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം.

ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ.

പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

വാഴൂർ ജോസ്.

---------------

Hindusthan Samachar / Sreejith S


Latest News