Enter your Email Address to subscribe to our newsletters

Jammu kashmir, 02 ജൂലൈ (H.S.)
അമര്‍നാഥ് തീര്ഥാടനത്തിന് തുടക്കം കുറിത്തു. തീര്‍ഥാടകരുടെ ആദ്യ സംഘം യാത്ര തിരിച്ചു. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് കാമ്പില്‍ വച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 4800ലധികം തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.
259 ചെറുതും വലുതുമായ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആദ്യ സംഘം യാത്ര തിരിച്ചത്. ആത്മീയ നേതാക്കള്‍, വിവിധ മതസംഘടനകളുടെ തലവന്മാര്‍, ജനപ്രതിനിധികള്‍, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, പൊലീസ്, സുരക്ഷാസേന, ശ്രീ അമര്‍നാഥ് ജി ഷ്രൈന്‍ ബോര്‍ഡ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ പൗരന്മാര്‍, നിരവധി ഭക്തര്‍ തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
തീര്‍ഥാടനത്തിന് പോകുന്ന എല്ലാ ഭക്തര്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ ആശംസകള്‍ നേര്‍ന്നു. ഭക്തിയും ആത്മീയ ഉണര്‍വും സംഗമിക്കുന്ന പുണ്യപാതയാണ് ശ്രീ അമര്‍നാഥ് ജി യാത്രയെന്നും, എല്ലാ ഭക്തര്‍ക്കും സുരക്ഷിതവും സന്തോഷകരവും ആത്മീയമായി സംതൃപ്തി നല്‍കുന്നതുമായ യാത്ര ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഈ പുണ്യ തീര്‍ഥാടനം എല്ലാവര്‍ക്കും അപാരമായ സന്തോഷവും ദൈവിക സമാധാനവും നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തുന്ന തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജമ്മ??? കശ്മീര്‍ ഭരണകൂടം, ശ്രീ അമര്‍നാഥ് ജി ഷ്രൈന്‍ ബോര്‍ഡ്, ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, മറ്റ് സുരക്ഷാസേനകള്‍, തദ്ദേശവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശനമായ പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S