ഏദന് കടലിടുക്കില് ചരക്കുകപ്പല് വളഞ്ഞ് കടല്ക്കൊള്ളക്കാര്; കമാന്ഡോ ഓപ്പറേഷനിലൂടെ തുരത്തിയോടിച്ച് ഇന്ത്യന് നാവികസേന
New delhi, 02 ജൂലൈ (H.S.) ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ചരക്കു കപ്പലിനെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന. കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ഇന്ത്യയിലേക്കുള്ള ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഇന്ത്യന്‍ നാവികസേന തടഞ്ഞത്. സേനയുടെ മാര്
INDIAN NAVY RECOVERS MISSILE


New delhi, 02 ജൂലൈ (H.S.)

ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ചരക്കു കപ്പലിനെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന. കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ഇന്ത്യയിലേക്കുള്ള ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഇന്ത്യന്‍ നാവികസേന തടഞ്ഞത്. സേനയുടെ മാര്‍ക്കോസ് (മറൈന്‍ കമാന്‍ഡോസ്) കമാന്‍ഡോകള്‍ ചരക്കുകപ്പലില്‍ ഇറങ്ങിയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോള്‍ഡന്‍ ആഴ്സണല്‍ എന്ന കപ്പലില്‍നിന്നാണ് അപായസന്ദേശം എത്തിയത്. കടല്‍കൊള്ളക്കാര്‍ കപ്പല്‍ വളയുകയും കപ്പലിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പല്‍ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടര്‍ന്ന് സേന സ്ഥലത്തെത്തി കടല്‍ക്കൊള്ളക്കാരെ തുരത്തി ഓടിക്കുകയുമായിരുന്നു. കപ്പലിലെ ഒരു ജീവനക്കാരന്‍ ഇന്ത്യക്കാരനായിരുന്നു.

കടല്‍കൊള്ളക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയതിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ആന്റി പൈറസി പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയും സുരക്ഷിതസ്ഥാനങ്ങളില്‍ അഭയം തേടുകയും ചെയ്തു. പിന്നാലെ അടിയന്തര ആശയവിനിമയ മാര്‍ഗം വഴി വിവരം പുറത്തറിയിക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News