പാര്ലമെന്റില് യുക്തിയും വസ്തുതകളും മുഴങ്ങട്ടെ; പ്രധാനമന്ത്രി
New delhi, 20 ജൂലൈ (H.S.) പാര്ലമെന്റ് വര്ഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്ലമെന്റില് ക്രിയാത്മകമായ ചര്ച്ചകളില് പങ്കുചേരണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സഭയിലെ ചര്ച്ചകള് വസ്ത
Prime Minister Narendra Modi and Japanese Prime Minister Sanae Takaichi witnessed the exchange of a Memorandum of Understanding (MoU) betw


New delhi, 20 ജൂലൈ (H.S.)

പാര്ലമെന്റ് വര്ഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്ലമെന്റില് ക്രിയാത്മകമായ ചര്ച്ചകളില് പങ്കുചേരണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സഭയിലെ ചര്ച്ചകള് വസ്തുതകളിലും യുക്തിയിലും അധിഷ്ഠിതമായിരിക്കണമെന്നും ശാന്തമായ പെരുമാറ്റത്തിലൂടെ ശബ്ദം ഫലപ്രദമായി കേള്പ്പിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയെപ്പോലെ പാര്ലമെന്റ് സമ്മേളനവും സജീവവും ഫലപ്രദവുമാകുന്നത് രാജ്യത്തിന്റെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്മ്മിപ്പിച്ചു. സഭയില് തടസ്സങ്ങള് സൃഷ്ടിക്കുന്നതിന് പകരം അര്ത്ഥവത്തായ സംവാദങ്ങള്ക്കാണ് പ്രാധാന്യം നല്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ആഗോളതലത്തില് നിലനില്ക്കുന്ന യുദ്ധസാഹചര്യങ്ങളെയും പ്രതിസന്ധികളെയും കുറിച്ചും പ്രധാനമന്ത്രി പരാമര്ശിച്ചു. പശ്ചിമേഷ്യയിലെ സംഘര്ഷങ്ങള് പെട്രോള്, ഡീസല്, എല്പിജി തുടങ്ങിയ ഊര്ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം തടസ്സങ്ങളെ അതിജീവിച്ച് 7.7 ശതമാനം വളര്ച്ചാ നിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തില് വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വളര്ച്ച രാജ്യത്തിന്റെ ആഭ്യന്തര കരുത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

'റിഫോം എക്സ്പ്രസ്' എന്ന വികസന പാതയിലൂടെ രാജ്യം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജസ്ഥാനില് അടുത്തിടെ പ്രവര്ത്തന സജ്ജമായ എണ്ണ സംസ്കരണശാലയും പുതിയ സെമികണ്ടക്ടര് പ്ലാന്റും ഇതിന്റെ ഉദാഹരണങ്ങളാണ്. കൂടാതെ, ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ എഞ്ചിനുള്ള ഗ്രീന് ഹൈഡ്രജന് ട്രെയിന് ഇന്ത്യ അവതരിപ്പിച്ചത് ശാസ്ത്രജ്ഞരുടെയും എന്ജിനീയര്മാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങളെല്ലാം രാജ്യത്തെ യുവാക്കള്ക്ക് വലിയ ആത്മവിശ്വാസം നല്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 'സ്കൈറൂട്ട്' എന്ന സ്റ്റാര്ട്ടപ്പിലെ യുവാക്കളുടെ ശരാശരി പ്രായം വെറും 28 വയസ്സുമാത്രമാണെന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയരുന്നതില് യുവാക്കളുടെ അതിരുകളില്ലാത്ത സ്വപ്നങ്ങള്ക്കും കഴിവിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങള്ക്കതീതമായി എല്ലാ എംപിമാരുടെയും അനുഭവസമ്പത്ത് രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്ക്കനുസരിച്ച് മുന്നേറാന് സഭയുടെ പ്രവര്ത്തനം സുഗമമാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News