സിക്കിം തുരങ്ക ദുരന്തം; മരണം പതിനൊന്നായി; കാണാതായവരില് കോട്ടയം സ്വദേശിയും
Namchi, 21 ജൂലൈ (H.S.) സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ്. നിരവധി പേരെ കാണാതായി. പതിനാറുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കാണാതായവരില്‍ കോട്ടയം സ്വദേശിയും ഉള്‍
SIKKIM


Namchi, 21 ജൂലൈ (H.S.)

സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ്. നിരവധി പേരെ കാണാതായി. പതിനാറുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കാണാതായവരില്‍ കോട്ടയം സ്വദേശിയും ഉള്‍പ്പെടുന്നു. ജിയോളജിസ്റ്റും വ്ലോഗറുമായ അനീഷ് മോഹനനെയാണ് കാണാതായത്. എന്‍എച്ച്പിസി സീനിയര്‍ മാനേജറാണ് അനീഷ്. എന്‍എച്ച്പിസി പദ്ധതിയില്‍ നിര്‍മാണത്തിലിരുന്ന തെക്കന്‍ സിക്കിമിലെ സമര്‍ദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.

ടീസ്ത നദിയില്‍പണിയുന്ന ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിര്‍മാണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

'തിങ്കളാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും തുരങ്കത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ സാഹചര്യത്തെ തിരിച്ചിറങ്ങേണ്ടി വന്നു'- നംചി ജില്ലാ കലക്ടര്‍ പറഞ്ഞു. 27 പേര്‍ തുരങ്കത്തിനുള്ളിലുള്ളില്‍ കുടുങ്ങിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാണ കമ്പനിയായ പട്ടേല്‍ എന്‍ജിനീയറിങ്ങില്‍ നിന്നുള്ള മൂന്ന് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളില്‍ കയറിയെങ്കിലും രണ്ടുപേര്‍ ഉള്ളില്‍ക്കുടുങ്ങി. എന്‍എച്ച്പിസിയുടെ 6 ജീവനക്കാരും തുരങ്കത്തിനുള്ളിലുണ്ടെന്നാണ് വിവരം. മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമായിട്ടില്ല.

ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ സിക്കിമിലെ സമര്‍ദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9.30 വരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവര്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മീഥെയ്ന്‍ വാതകം ചോര്‍ന്നുവെന്ന സംശയം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും കൂടിയേക്കാം.

27 പേര്‍ തുരങ്കത്തിനുള്ളിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 19 പേര്‍ നിര്‍മാണത്തൊഴിലാളികളാണ്. തുരങ്കത്തിന്റെ നിര്‍മാണമേറ്റെടുത്ത കമ്പനിയായ പട്ടേല്‍ എന്‍ജിനീയറിങ്ങില്‍ നിന്നുള്ള മൂന്ന് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളില്‍ കടന്നെങ്കിലും ഇതില്‍ രണ്ടുപേരും ഉള്ളില്‍ക്കുടുങ്ങി. എന്‍എച്ച്പിസിയുടെ 6 ജീവനക്കാരും തുരങ്കത്തിനുള്ളിലുണ്ടെന്നാണ് വിവരം.രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍ഡിആര്‍എഫ് സംഘത്തിന് ശ്വാസതടസവും അസ്വസ്ഥകളും നേരിട്ടതോടെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് രണ്ടാമത്തെ സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News