Enter your Email Address to subscribe to our newsletters

New delhi, 21 ജൂലൈ (H.S.)
വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ അപ്രതീക്ഷിത പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപ്രതീക്ഷിത പ്രതിഷേധം സംഘടിപ്പിക്കുക ആയിരുന്നു. പതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മുഴുവന്‍ എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രതിഷേധം തടയാന്‍ പോലീസും നടപടി തുടങ്ങിയിട്ടുണ്ട്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ഡല്‍ഹി പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആര്‍.എം.എല്‍. ആശുപത്രിയിലെത്തി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറടക്കമുള്ള നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
വൈകീട്ട് മൂന്നു മണിക്ക് എല്ലാ കോണ്‍ഗ്രസ് എം.പി.മാരോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ എത്താന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായായിരുന്നു രാജ്യസഭയിലെയും ലോക്സഭയിലെയും എം.പി.മാരെ വസതിയിലേക്ക് ക്ഷണിച്ചത്. ഇവിടെനിന്നാണ് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പി.മാര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന അതീവ സുരക്ഷാ പാതയിലാണ് എം.പി.മാര്‍ ധര്‍ണയിരിക്കുന്നത്.
കേരളത്തില്‍നിന്നുള്ള എംപിമാരുള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബലം പ്രയോഗിച്ചാണ് എംപിമാരെ പോലീസ് നീക്കിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും എംപിമാര്‍ വളഞ്ഞ് നില്‍ക്കുകയാണ്.
---------------
Hindusthan Samachar / Sreejith S