Enter your Email Address to subscribe to our newsletters

New delhi, 21 ജൂലൈ (H.S.)
പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടപടി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ ഡല്‍ഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്‌സും ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി
കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലേക്കു മാറിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ക്കു നേരേ പൊലീസ് ബലപ്രയോഗം നടത്തിയത്. രാത്രിയിലും സമരം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോഴാണ് പൊലീസ് നേതാക്കളെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമം ആരംഭിച്ചത്.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ നേരത്തേ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത്തരത്തില്‍ എംപിമാരെ തുടര്‍ന്നും ബലം പ്രയോഗിച്ചാല്‍ പ്രശ്‌നമാവുമെന്ന തിരിച്ചറിവില്‍ പൊലീസ് അനുരഞ്ജന നീക്കം നടത്തിയെങ്കിലും സമരം തുടര്‍ന്നതോടെ വീണ്ടും ബലപ്രയോഗം നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് പ്രതിപക്ഷ നേതാക്കളുമായി അനുനയ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വഴങ്ങിയില്ല. ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തി. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരെയും മുഴുവന്‍ എംപിമാരെയും അണിനിരത്തിയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
രാജ്യത്തെ യുവജനങ്ങളുടെ ഭാവി തകര്‍ത്ത സര്‍ക്കാരാണിതെന്നും സഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ?'ഇന്നലെ നിരപരാധികളായ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിന് പ്രധാനമന്ത്രി മറുപടി പറയണം. ഉത്തരവാദിത്തം ഏറ്റെടുക്കാനോ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താനോ ഈ സര്‍ക്കാരിന് താത്പര്യമില്ല. ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകര്‍ത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തരമായി രാജിവയ്ക്കണം.' രാഹുല്‍ഗാന്ധി എക്സില്‍ കുറിച്ചു
---------------
Hindusthan Samachar / Sreejith S