ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില് വിജയിക്കില്ല. രാഹുല് ഗാന്ധി ഉയര്ത്തുന്ന ശബ്ദം രാജ്യത്തിന്റെ വികാരം; മുഖ്യമന്ത്രി
Thiruvanathapuram, 21 ജൂലൈ (H.S.) ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കെതിരെ ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. രാജ്യത്തിന്റെ
vd


Thiruvanathapuram, 21 ജൂലൈ (H.S.)

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കെതിരെ ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് നിരത്തില്‍ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പോലീസ് തടഞ്ഞതും നിരവധി എം.പിമാര്‍ക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത് ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവില്ല.

വിദ്യാര്‍ഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല.

എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ല. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയര്‍ത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പോലീസ് നടപടി ഉണ്ടായത്. രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ ഡല്ഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്‌സും ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാല്, ഹൈബി ഈഡന്, ഡീന് കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിര്ന്ന നേതാക്കള് അടക്കമുള്ളവര്‌ക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി

കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) നടത്തിയ പാര്‌ലമെന്റ് മാര്ച്ചില് പൊലീസ് നടത്തിയ ലാത്തിച്ചാര്ജില് പ്രതിഷേധിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്ഗ്രസ് നടത്തുന്ന പ്രതിഷേധ സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലേക്കു മാറിയതിനെ തുടര്ന്നാണ് സമരക്കാര്ക്കു നേരേ പൊലീസ് ബലപ്രയോഗം നടത്തിയത്. രാത്രിയിലും സമരം തുടരാന് കോണ്ഗ്രസ് തീരുമാനിച്ചപ്പോഴാണ് പൊലീസ് നേതാക്കളെ സ്ഥലത്തുനിന്നു മാറ്റാന് ശ്രമം ആരംഭിച്ചത്.

ഇടുക്കി എംപി ഡീന് കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ നേരത്തേ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാല് ഇത്തരത്തില് എംപിമാരെ തുടര്ന്നും ബലം പ്രയോഗിച്ചാല് പ്രശ്‌നമാവുമെന്ന തിരിച്ചറിവില് പൊലീസ് അനുരഞ്ജന നീക്കം നടത്തിയെങ്കിലും സമരം തുടര്ന്നതോടെ വീണ്ടും ബലപ്രയോഗം നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് പ്രതിപക്ഷ നേതാക്കളുമായി അനുനയ ചര്ച്ചയ്ക്ക് എത്തിയിരുന്നു. എന്നാല് കോണ്ഗ്രസ് വഴങ്ങിയില്ല. ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തി. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കര്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര് എന്നിവരെയും മുഴുവന് എംപിമാരെയും അണിനിരത്തിയാണ് കോണ്ഗ്രസിന്റെ പ്രതിഷേധം

---------------

Hindusthan Samachar / Sreejith S


Latest News