Enter your Email Address to subscribe to our newsletters

New delhi, 23 ജൂലൈ (H.S.)
പരീക്ഷ ക്രമക്കേടുകളില്‍ സിജെപി പ്രതിഷേധത്തിനൊപ്പം കോണ്‍ഗ്രസും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിലും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യം. പ്രതിഷേധം കടുപ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗാന്ധി സ്മൃതിയിലെത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഒത്തുകൂടിയ എംപിമാര്‍, സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം തുടരുകയാണ്.
'നമ്മുടെ നേതാവ് മഹാത്മാഗാന്ധി ഇവിടെയാണ് കൊല്ലപ്പെട്ടത്. ഇന്ന് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ജനാധിപത്യത്തെ ഇല്ലാതാക്കുകയും വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ വിദ്യാര്‍ഥികളോടൊപ്പമാണ്, മിസ്റ്റര്‍ നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രിയെ നീക്കം ചെയ്ത് മാപ്പ് പറയണമെന്ന്' രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിഷേധം കനക്കവേ ജന്തര്‍ മന്തിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ജന്തര്‍ മന്തറിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിര്‍ള ഹൗസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. എംപിമാര്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തകരും ഒപ്പമുണ്ട്ായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വസതിയായ 5, സുന്‍ഹരി ബാഗ് റോഡില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശ്, കെ. സി. വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ പി. ചിദംബരം, പ്രമോദ് തിവാരി, കെ. സുരേഷ്, പ്രിണിതി ഷിന്‍ഡെ എന്നിവര്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ആര്‍ജെഡി നേതാക്കളായ സഞ്ജയ് യാദവ്, സുധാകര്‍ സിങ്, മിസ ഭാരതി, സിപിഐ എം എംപി ജോണ്‍ ബ്രിട്ടാസ്, ആര്‍എസ്പി എംപി എന്‍. കെ. പ്രേമചന്ദ്രന്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിലും തെരുവിലും ശക്തമായി ഉയര്‍ത്തുന്നതിന്റെ തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, നേതാക്കള്‍ ഒന്നടങ്കം തീസ് ജനുവരി മാര്‍ഗിലെ ഗാന്ധി സ്മൃതിയിലേക്ക് മൂന്ന് ബസുകളിലായി യാത്ര തിരിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ പുതുക്കുന്നതിനും, സമാധാനപരമായി നീതി ആവശ്യപ്പെട്ടതിന് പോലീസ് മര്‍ദനമേറ്റ് പരിക്കേറ്റ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് ഈ യാത്രയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
യാത്രയില്‍ പലയിടത്തും ബസുകള്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ സിജെപി പിന്തുണയോടെ എംപിമാര്‍ യാത്ര തുടര്‍ന്നു. ബാരിക്കേഡുകള്‍ തകര്‍ത്തു. പിന്നാലെ കേന്ദ്രം തന്നെ പ്രതിപക്ഷത്തിന് ഗാന്ധി സ്മൃതിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക ആയിരുന്നു.
---------------
Hindusthan Samachar / Sreejith S