ബോക്സ് ഓഫിസില് നിറഞ്ഞാടി വിജയ്; ജന നായകന് രണ്ടു ദിവസം കൊണ്ട് നേടിയത് റെക്കോര്ഡ് കലക്ഷന്
Chennai, 26 ജൂലൈ (H.S.) വിജയ്‌യുടെ വിടവാങ്ങൽ ചിത്രമായ ''ജന നായകൻ'' ബോക്‌സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്‌ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 100 കോടിയും പിന്നിട്ട് അതിവേഗം കുതിക്കുകയാണ്. ആരാധകരുടെയും കുടുംബ പ്രേക്ഷകരുടെയു
Jananayagan


Chennai, 26 ജൂലൈ (H.S.)

വിജയ്‌യുടെ വിടവാങ്ങൽ ചിത്രമായ 'ജന നായകൻ' ബോക്‌സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്‌ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 100 കോടിയും പിന്നിട്ട് അതിവേഗം കുതിക്കുകയാണ്. ആരാധകരുടെയും കുടുംബ പ്രേക്ഷകരുടെയും അതിശകരമായ പിന്തണയാണ് തിയേറ്ററുകളില്‍ വിജയ കുതിപ്പ് തുടരുന്നത്. ആഗോളതലത്തില്‍ 112.50 കോടി രൂപയാണ് ചിത്രം രണ്ടു ദിവസം കൊണ്ട് കൊയ്തെടുത്തത്.

ടിക്കറ്റ് വില്‍പ്പന പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലും റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നത്. 'ജന നായകൻ' റിലീസിന് മുമ്പും ശേഷവും വമ്പൻ ടിക്കറ്റ് ഡിമാൻഡാണ് സൃഷ്ടിച്ചത്. ഇതുവരെ ബുക്ക് മൈഷോയില്‍ 23,07,070 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പ്രീ-സെയിൽസ്: 11.8 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍ റിലീസ് ദിനം (വ്യാഴം): 6.31 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. രണ്ടാം ദിവസം (വെള്ളി): 4.93 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

രണ്ടാം ദിവസവും ശക്തമായ പ്രകടനം

ഇന്ത്യൻ നെറ്റ് കലക്ഷൻ: ₹63.85 കോടി രൂപ

ഇന്ത്യൻ ഗ്രോസ്: ₹75.00 കോടി രൂപ

വിദേശ ഗ്രോസ്: ₹37.50 കോടി രൂപ

ആഗോള ഗ്രോസ്: ₹112.50 കോടി രൂപ

ഇതോടെ വെറു രണ്ടു ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലാണ് ചിത്രം ഇടം പിടിച്ചത്. വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരുന്നിട്ടും ചിത്രം 12,190 ഷോകളിലൂടെ ₹21.15 കോടി നെറ്റ് കലക്ഷൻ നേടി. ആദ്യ ദിവസത്തെ ₹42.70 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇടിവ് ഉണ്ടായെങ്കിലും, വൈകുന്നേര ഷോകളിലെ മികച്ച ഒക്ക്യുപൻസിയും സ്ഥിരതയാർന്ന പ്രേക്ഷക ഒഴുക്കും വാരാന്ത്യത്തിൽ കൂടുതൽ വലിയ കലക്ഷൻ പ്രതീക്ഷ നൽകുന്നു.

---------------

Hindusthan Samachar / Sreejith S


Latest News