ഇന്ത്യ വലിയ ഉയരങ്ങള് കീഴടക്കുന്നു; മന് കീ ബാത്തില് പ്രധാനമന്ത്രി
New delhi, 26 ജൂലൈ (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ ഇന്ത്യന്‍ സൈനികരുടെ ധീരതയെയും ത്യാഗത്തെയും സ്മരിച്ചു. കാര്‍ഗില്‍ വിജയ ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ മന്‍കി ബാത്ത്. കലണ്ടറിലേക്ക് നോക്കാത
pm modi


New delhi, 26 ജൂലൈ (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ ഇന്ത്യന്‍ സൈനികരുടെ ധീരതയെയും ത്യാഗത്തെയും സ്മരിച്ചു. കാര്‍ഗില്‍ വിജയ ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ മന്‍കി ബാത്ത്. കലണ്ടറിലേക്ക് നോക്കാതെ തന്നെ ഓരോ ഭാരതീയന്റെയും മനസിലേക്ക് ഓടിയെത്തുന്ന തീയതിയാണ് ജൂലൈ 26 എന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഗില്‍ വിജയ് ദിവസ് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ധീര രക്തസാക്ഷികള്‍ക്ക് താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് മഹേന്ദ്രഗിരി യുദ്ധക്കപ്പല്‍ രാജ്യത്തിന്റെ പ്രതിരോധ ഉല്‍പാദന ശേഷിയുടെ പ്രതീകമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. 75 ശതമാനത്തിലധികം സ്വദേശി സാമഗ്രികള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ഈ കപ്പല്‍ സ്വയംപര്യാപ്തതയുടെ തെളിവാണ്. പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്, കുശാ മിസൈല്‍ എന്നിവ വിജയകരമായി പരീക്ഷിച്ച ഡിആര്‍ഡിഒയെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിരോധ ഉല്‍പാദനം, കയറ്റുമതി, സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയില്‍ ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ബ്രഹ്‌മോസ്, അസ്ത്ര മിസൈലുകള്‍ക്കായി ഇന്തോനേഷ്യയുമായി ഒപ്പുവച്ച കരാര്‍ ഇതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എറണാകുളം സൗത്ത് ചിറ്റൂരിലെ ഒരു സ്‌കൂളില്‍ സംസ്‌കൃത ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സംസ്‌കൃത ക്ലബ്ബിനെയും അതിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍ അഭിലാഷിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. നൂതന പദ്ധതിയിലൂടെ സംസ്‌കൃത ഭാഷയെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജനകീയമാക്കുന്ന രീതിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

'അക്ഷരകന്ദുകം' എന്നത് ഫുട്‌ബോളിന്റെ ആവേശവും സംസ്‌കൃത ഭാഷാ പഠനവും കോര്‍ത്തിണക്കി സ്‌കൂള്‍ കുട്ടികള്‍ക്കായി തദ്ദേശീയമായി ആവിഷ്‌കരിച്ച ഒരു വേറിട്ട വിദ്യാഭ്യാസ പദ്ധതിയാണ്. എറണാകുളം സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് യു.പി സ്‌കൂളിലെ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ നൂതന സംരംഭം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 136-ാമത് 'മന്‍ കി ബാത്' പ്രഭാഷണത്തില്‍ ഈ പ്രൊജക്റ്റിനെ പ്രത്യേകം അഭിനന്ദിച്ച് സംസാരിച്ചതോടെയാണ് 'അക്ഷരകന്ദുകം' ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

കളിയിലൂടെ പഠനം എന്നത് വിദ്യാഭ്യാസ രംഗത്ത് എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, ലോകമെമ്പാടുമുള്ള കുട്ടികളെ ഹരം കൊള്ളിക്കുന്ന ഫുട്‌ബോള്‍ കളിയെയും ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കൃത ഭാഷയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു പഠന പദ്ധതിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്തരമൊരു അപൂര്‍വ്വവും കൗതുകകരവുമായ പരീക്ഷണമാണ് എറണാകുളം സൗത്ത് ചിറ്റൂരിലെ സെന്റ് മേരീസ് യു.പി സ്‌കൂളില്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News