യാത്രാ രേഖയില് ഇളവ് ആവശ്യപ്പെട്ട് നേപ്പാള്; എന്ഐഡിയും അംഗീകരിക്കണം
New delhi, 26 ജൂലൈ (H.S.) പൗരന്മാരുടെ ഇന്ത്യന്‍ യാത്രക്കുള്ള രേഖകളില്‍ ഇളവ് ആവശ്യപ്പെട്ട് നേപ്പാള്‍. ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് യാത്രാ രേഖയായി അംഗീകരിക്കണമെന്നാണ് നേപ്പാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത. നിലവിലുള്ള
nepal


New delhi, 26 ജൂലൈ (H.S.)

പൗരന്മാരുടെ ഇന്ത്യന്‍ യാത്രക്കുള്ള രേഖകളില്‍ ഇളവ് ആവശ്യപ്പെട്ട് നേപ്പാള്‍. ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് യാത്രാ രേഖയായി അംഗീകരിക്കണമെന്നാണ് നേപ്പാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത. നിലവിലുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റിനും പാസ്പോര്‍ട്ടിനും പുറമെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും യാത്രാ രേഖയായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നേപ്പാള്‍ അധികൃതര്‍ ഇന്ത്യയെ സമീപിച്ചത്.

ഇതുസംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയതായി ഇമിഗ്രേഷന്‍ വകുപ്പ് വക്താവ് ടിക്ക റാം ധക്കല്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം വഴി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച ഈ നിര്‍ദ്ദേശം പിന്നീട് ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുകയായിരുന്നു. വിഷയത്തില്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ഭാഗത്തുനിന്നും അനുകൂലമായ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍, പാസ്പോര്‍ട്ടിനും പൗരത്വ സര്‍ട്ടിഫിക്കറ്റിനും പുറമെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന നേപ്പാളി പൗരന്മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മൂന്നാമത്തെ തിരിച്ചറിയല്‍ രേഖയായി ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് മാറും. പൊതുഭരണം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 2018-ലാണ് നേപ്പാളില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം നിലവില്‍ വന്നത്. പരമ്പരാഗത പൗരത്വ സര്‍ട്ടിഫിക്കറ്റിന് പകരമായി ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഇന്ത്യ-നേപ്പാള്‍ 1950 ലെ സമാധാന-സൗഹൃദ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ ഇല്ലാതെ അതിര്‍ത്തി കടന്ന് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുവാദമുണ്ട്. എങ്കിലും, ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമ-റോഡ് യാത്രകള്‍ക്ക് നിശ്ചിത തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാണ്. നിലവില്‍ നേപ്പാളി പൗരന്മാര്‍ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൗരത്വ സര്‍ട്ടിഫിക്കറ്റോ പാസ്പോര്‍ട്ടോ കരുതേണ്ടതുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News