Enter your Email Address to subscribe to our newsletters

Mumbai, 26 ജൂലൈ (H.S.)
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ അഭിനന്ദന റാലി നടത്തി താക്കറെ സഹോദരന്‍മാര്‍. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരുമിച്ചാണ് റാലി നടത്തിയത്. കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് റിലിയില്‍ ഉയര്‍ന്നത്്.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആഘോഷിച്ച് ജന്തര്‍ മന്തറില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് സമാനമായി എംഎന്‍എസ് നേതാവ് രാജ് താക്കറെയും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സിജെപിയെ അനുമോദിച്ച് 'അഭിനന്ദന റാലി' സംഘടിപ്പിച്ചത്. മുംബൈയിലെ ദാദറില്‍ സ്ഥിതി ചെയ്യുന്ന ശിവാജി പാര്‍ക്കിലാണ് പരിപാടി നടന്നത്. ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംഘടിപ്പിച്ച ഈ വിജയ റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. വലിയ ജനക്കൂട്ടമാണ് ഈ റാലിക്ക് സാക്ഷ്യം വഹിച്ചത്. 'നിങ്ങള്‍ ജ്വലിപ്പിച്ച പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ ഇവിടെ ഒത്തുകൂടി. 'ജെന്‍സി' ഈ സര്‍ക്കാരിനെ എങ്ങനെ ഫലപ്രദമായി നേരിട്ടുവെന്ന് എല്ലാവരും കണ്ടു, ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു' രാജ് താക്കറെ പറഞ്ഞു. മുംബൈ പൊലീസിനോട് നന്ദി പറഞ്ഞ രാജ് താക്കറെ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചു. രണ്ട് ശക്തികളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും താക്കറെ പറഞ്ഞു.
'രാജ്യമെമ്പാടും ഈ പ്രതിഷേധത്തിന് തിരികൊളുത്തിയത് നിങ്ങളാണ്. ആ പ്രസ്ഥാനത്തിന്റെ വിജയവും ആവേശവും ആഘോഷിക്കാനാണ് നിങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഈ പ്രക്ഷോഭത്തിലൂടെ, രാജ്യത്തെ 'ജെന്‍സി' ഈ സര്‍ക്കാരിനെ എങ്ങനെ വെല്ലുവിളിച്ചുവെന്ന് നമുക്ക് കാണാന്‍ കഴിഞ്ഞു' ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറെ പറഞ്ഞു. പരിപാടിയില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളുടെ പേരുകള്‍ രാജ് താക്കറെ വായിച്ചു.
നീറ്റ് പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ പേരുകള്‍ വായിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് രാജിവച്ചത്. രാജിക്ക് ശേഷം, രാജ് താക്കറെയും ഉദ്ധവ് താക്കറെയും ആഘോഷ റാലി സംഘടിപ്പിച്ചു. റാലിക്കിടെ ത്രിവര്‍ണ പതാകയുമായി ഒരുപാട് ആളുകള്‍ വേദിയിലേക്ക് എത്തി. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് റാലിക്ക് കിട്ടിയത്.
---------------
Hindusthan Samachar / Sreejith S