ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; അർബുദ ബാധിതനായി ചികിത്സയിലായിരുന്നു
Kannur, 28 ജൂലൈ (H.S.) സഹകരണ മേഖലയിലെ വലിയ വിജയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. 65 വയസ്സായിരുന്നു :അർബുദബാധയെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്ന
Ramesh


Kannur, 28 ജൂലൈ (H.S.)

സഹകരണ മേഖലയിലെ വലിയ വിജയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. 65 വയസ്സായിരുന്നു :അർബുദബാധയെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അദ്ദേഹം അർബുദബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ പൊതുരംഗത്തുനിന്നും ഔദ്യോഗിക തിരക്കുകളിൽ നിന്നും അദ്ദേഹം പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കോയമ്പത്തൂരിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. 1925ൽ വാഗ്ഭടാനന്ദ ഗുരു കേവലം 14 പേരുമായി തുടങ്ങിയ ഊരാളുങ്കൽ സൊസൈറ്റിയെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയായി വളർത്തിയെടുത്തത് രമേശൻ പാലേരിയുടെ ഇച്ഛാശക്തിയാണ്. വടകരയ്ക്കടുത്തുള്ള മടപ്പള്ളി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൊസൈറ്റിയുടെ അമരക്കാരനായിരുന്നു. സാധാരണ ഗ്രാമീണ റോഡുകൾ നിർമിക്കുന്ന ചെറിയൊരു സംഘം എന്ന നിലയിൽ നിന്ന് 1700 കോടിയിലധികം രൂപയുടെ വൻകിട പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന രാജ്യത്തെ തന്നെ മുൻനിര സ്ഥാപനമാക്കി ഊരാളുങ്കലിനെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. തൊഴിലാളികളുടെ ക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിച്ചിരുന്ന സൊസൈറ്റിയെ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് അദ്ദേഹമാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന നിലവാരത്തിലേക്ക് കേരളത്തിലെ റോഡ് നിർമാണം മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം. ഇതിനായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടുത്തെ നൂതന സാങ്കേതികവിദ്യകൾ കേരളത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഫുട്പാത്തുകൾ ഇല്ലാതിരുന്ന ഹൈവേകളിൽ ശാസ്ത്രീയമായി അവ നിർമിക്കുന്നതിനും ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യ ഉപയോഗിച്ച് റബർ റോഡുകൾ നിർമിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. മലേഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോട് ബൈപാസ് നിർമിച്ചത് ഇതിനൊരു മികച്ച ഉദാഹരണമാണ്. വലിയ മേൽപ്പാലങ്ങളും ഹൈവേകളും ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ ഊരാളുങ്കൽ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി. നിർമാണ മേഖലയ്ക്ക് പുറമെ ഐ.ടി, സൈബർ പാർക്ക് തുടങ്ങിയ നൂതന മേഖലകളിലേക്കും സൊസൈറ്റിയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമാണ്. സർക്കാരിൻ്റെ പല പ്രധാന പദ്ധതികളും ഏറ്റെടുത്ത് നടത്താൻ ഊരാളുങ്കലിന് സാധിച്ചു. തുടക്കത്തിൽ ഇരുനൂറോളം തൊഴിലാളികൾ മാത്രമുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്ന് പ്രതിദിനം പതിനായിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News