Enter your Email Address to subscribe to our newsletters

New delhi, 29 ജൂലൈ (H.S.)
ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ഭേദഗതി ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്ന് നടന്ന ലോക്സഭാ സമ്മേളനത്തില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ അവതരിപ്പിച്ചത്. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയുള്ള ബില്ലിനെക്കുറിച്ച് ചര്‍ച്ച നടക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യം ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് നിത്യാനന്ദ് റായ് ബില്‍ അവതരിപ്പിച്ചത്.
നടപടിക്രമമനുസരിച്ച്, 2026 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ചില പ്രതിപക്ഷ അംഗങ്ങളെ വിളിച്ചു ചേര്‍ത്തെങ്കിലും മന്ത്രി നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ലോക്സഭയില്‍ അവതരിപ്പിക്കുന്നത് തുടര്‍ന്നു. ജൂലൈ 20 ന് കേന്ദ്ര മന്ത്രിസഭ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ ബില്‍, 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിലെ (2023 ല്‍ ഭേദഗതി ചെയ്തത്) സെക്ഷന്‍ 13(3) കൂടുതല്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നു, ഇത് വൈകിയ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനാണ്. ജനന-മരണ സംഭവങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇതു മൂലം വേഗത്തിലും കൃത്യമായും നടക്കും,' എന്നതാണ് ബില്ലിലെ പ്രധാന ഭാഗങ്ങള്‍.
നിയമത്തിലെ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, ഒരു വര്‍ഷത്തില്‍ കൂടുതല്‍ വൈകിയ രജിസ്‌ട്രേഷനുകള്‍ക്ക് അവ രേഖപ്പെടുത്തുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റ്, സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അല്ലെങ്കില്‍ ഒരു എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ ഉത്തരവ് ആവശ്യമാണ്. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം ഈ കാലതാമസത്തെ രണ്ടായിതിരിക്കും.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജനന, മരണ രജിസ്‌ട്രേഷനുകള്‍ ഗണ്യമായി കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. അത്തരം സന്ദര്‍ഭങ്ങളില്‍, ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അംഗീകാരം നല്‍കൂ. അധികാരം എക്സിക്യൂട്ടീവില്‍ നിന്ന് ജുഡീഷ്യറിയിലേക്ക് മാറ്റുന്നു. ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം 1969, ജനന-മരണ രജിസ്‌ട്രേഷന്‍ നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി നടപ്പിലാക്കിയതാണ്.
ജനന മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം നിര്‍ബന്ധമാണെന്ന് അതില്‍ വ്യക്തമാക്കുന്നു. കൂടാതെ നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഒരു വ്യക്തിക്ക് നിയമപരമായ ഐഡന്റിറ്റി നല്‍കുന്നു. ഒരു വ്യക്തിയുടെ ജനനമോ മരണമോ തെളിയിക്കുന്നതിനുള്ള തെളിവായി ജനന അല്ലെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമാണ്. 2023-ല്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതി ചെയ്ത നിയമത്തിലെ വ്യവസ്ഥകള്‍ ആ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിലവിലെ ബില്ലില്‍ ജനന-മരണ വിവരങ്ങള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും വ്യാജ രജിസ്‌ട്രേഷനുകള്‍ തടയാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / Sreejith S