മാവോയിസ്റ്റ് മിഹിര് ബെസ്ര പിടിയില്; തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട മാവോവാദി നേതാവ്
Ranchi, 29 ജൂലൈ (H.S.) മാവോയിസ്റ്റ് മിഹിര്‍ ബെസ്ര പിടിയില്‍. സര്‍ക്കാര്‍ ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോവാദി ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് പിടിയത്. ഗിരിധ് സ്വദേശിയാണ് മിഹിര്‍ ബെസ്രയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഗിരിധ്- ധന്‍ബാദ് അതിര്‍ത്തി
mavoist


Ranchi, 29 ജൂലൈ (H.S.)

മാവോയിസ്റ്റ് മിഹിര്‍ ബെസ്ര പിടിയില്‍. സര്‍ക്കാര്‍ ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോവാദി ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് പിടിയത്. ഗിരിധ് സ്വദേശിയാണ് മിഹിര്‍ ബെസ്രയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഗിരിധ്- ധന്‍ബാദ് അതിര്‍ത്തി പ്രദേശത്തുനിന്ന് മോച്ചു, സൗരഭ് എന്നീ മാവോയിസ്റ്റുകള്‍ക്കൊപ്പമാണ് ബെസ്രയെ പിടികൂടിയത്. ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മാവോവാദ പ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരന്‍ ആയിരുന്ന ബെസ്രയെ വിവിധ സുരക്ഷാ ഏജന്‍സികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

പല സംസ്ഥാനങ്ങളിലായി കൊലപാതകം, പിടിച്ചുപറി, സുരക്ഷാസേനയ്ക്കു നേരേയുള്ള അക്രമണം, ഐഇഡി സ്ഫോടനം തുടങ്ങി പന്ത്രണ്ടോളം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനസര്‍ക്കാരുകളും ചേര്‍ന്ന് ഇയാളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൊല്‍ഹന്‍, സാരന്ദ, പരസ്നാഥ് തുടങ്ങിയ പ്രദേശങ്ങളില്‍ വളരെ സ്വാധീനമുള്ളയാളായിരുന്നു ബെസ്ര. സംഘടനയുടെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളിലെ മാവോവാദി ശൃംഖലകളെ നിയന്ത്രിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിരുന്നു. സമീപകാലത്ത് അടുത്ത അനുയായികളില്‍ പലരും കീഴടങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തതോടെ ബെസ്രയുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെട്ടിരുന്നു. സുരക്ഷാ ഏജന്‍സികള്‍ ബെസ്രയ്ക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച 16 മാവോവാദികള്‍ ഝാര്‍ഖണ്ഡ് പോലീസിനുമുന്നില്‍ കീഴടങ്ങിയിരുന്നു. ഇതില്‍ ആറുപേരുടെ തലയ്ക്ക് 39 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 128 കേസുകളില്‍ പ്രതിയായ ബസുദേവ് ദാ എന്നറിയപ്പെടുന്ന ദിലീപും കീഴടങ്ങിയവരില്‍ പെടുന്നു. ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് സബ് സോണല്‍ കമ്മിറ്റി അംഗങ്ങളും രണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

---------------

Hindusthan Samachar / Sreejith S


Latest News